ക്രിസ്റ്റ്യാനോക്കൊപ്പം ആദ്യമായി യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് അര്‍ജന്റൈന്‍ സൂപ്പര്‍താരം പൗലോ ഡിബാല. ഫ്‌ളൈറ്റില്‍ വെച്ച് തനിക്ക് ചെറുപ്പത്തില്‍ നിങ്ങളോട് വെറുപ്പായിരുന്നെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിക്കുകയായിരുന്നെന്നും ഡിബാല പറഞ്ഞു.
ചെറുപ്പത്തില്‍ തന്റെ ഇഷ്ടതാരമായിരുന്ന ലയണല്‍ മെസിയുടെ എതിരാളി മാത്രമായിട്ടായിരുന്നു റോണോയെ കണ്ടിരുന്നതെന്നും അതുകൊണ്ടാണ് വെറുപ്പ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.എ.സെഡ്.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഡിബാല ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
🗣️ Paulo Dybala on Cristiano Ronaldo: “On a trip to a stadium, I sat down to talk with Cristiano and said, ‘You know I’m honest, in Argentina we hate you a bit, for the way you are, the way you walk and your stigma but you really surprised me because the Ronaldo I met is another… pic.twitter.com/ompXZ15zmc
— Football Talk (@FootballTalkHQ) June 8, 2023
‘ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസില്‍ മനോഹരമായ മൂന്ന് വര്‍ഷം ചെലവഴിക്കാന്‍ സാധിച്ചിരുന്നു. വളരെ ശക്തമായ ടീമായിരുന്നു അപ്പോഴുണ്ടായിരുന്നത്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ഊര്‍ജം നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹം മെസിയുടെ എതിരാളിയായിരുന്നത് ഒരു അര്‍ജന്റൈന്‍ എന്ന നിലക്ക് കുട്ടിക്കാലത്ത് എന്റെ മനസില്‍ വെറുപ്പുണ്ടാക്കുകയായിരുന്നു. ഞാന്‍ എല്ലായിപ്പോഴും മെസിയുടെ സൈഡിലായിരുന്നു.
ഒരിക്കല്‍ മാച്ചിന് വേണ്ടി ഞാനും റോണോയും ഒരു ഫ്‌ളൈറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. ഞാന്‍ ബാക്ക് സീറ്റിലായിരുന്നു. ഇടക്ക് വെച്ച് റോണോ എന്റടുത്ത് വന്നിരിക്കുകയും ചെയ്തു. ഞങ്ങള്‍ ഫുട്‌ബോളിനെ കുറിച്ചും മറ്റുകാര്യങ്ങളുമെല്ലാം സംസാരിച്ചു. അപ്പോള്‍ ചെറുപ്പത്തില്‍ എനിക്ക് നിങ്ങളോട് വെറുപ്പായിരുന്നെന്ന് അദ്ദേഹത്തോട് പറയുകയുണ്ടായി. അതുകേട്ട് റോണോ കുറെ ചിരിച്ചു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും നല്ല ബന്ധമുണ്ടായിരുന്നു,’ ഡിബാല പറഞ്ഞു.
ക്രിസ്റ്റ്യാനോയും ഡിബാലയും യുവന്റസിനായി 94 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടുകയും 12 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിലവില്‍ എ.സി. റോമക്ക് വേണ്ടിയാണ് ഡിബാല ബൂട്ടുകെട്ടുന്നത്. അതേസമയം, കഴിഞ്ഞ ജനുവരിയില്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് റൊണാള്‍ഡോ അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.
Content Highlights: Dybala shares experience with Cristiano Ronaldo