ഒരു ഓഫ് ഡേ പോലും ആ സംവിധായകൻ തരില്ല, സിനിമയെ കുറിച്ച് മാത്രമാണ് ചിന്ത: ദുൽഖർ
Entertainment
ഒരു ഓഫ് ഡേ പോലും ആ സംവിധായകൻ തരില്ല, സിനിമയെ കുറിച്ച് മാത്രമാണ് ചിന്ത: ദുൽഖർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th November 2024, 3:06 pm

മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.

വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീതാരാമം എന്ന തെലുങ്ക് ചിത്രം  വലിയ വിജയമായി മാറി. പുതിയ ചിത്രം ലക്കി ഭാസ്കറും മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.

വെങ്കി അറ്റ്ലൂരിയാണ് ലക്കി ഭാസ്കറിന്റെ സംവിധായകൻ. സിനിമയെ കുറിച്ച് മാത്രം വിചാരമുള്ള ഒരാളാണ് വെങ്കിയെന്നും ഒരു ഓഫ്‌ ഡേ പോലും വെങ്കി ആറ്റ്ലൂരി തരാറില്ലെന്നും ദുൽഖർ പറയുന്നു. ഒരാൾ സിനിമക്ക് വേണ്ടി അത്രയും സമയം മാറ്റി വെക്കുമ്പോൾ താനും കൂടെ നിൽക്കുമെന്നും ദുൽഖർ പറഞ്ഞു.

‘ഷൂട്ടിന്റെ സമയത്ത് ഒരു ഓഫ് ഡേയൊക്കെ ആണെങ്കിലും വെങ്കി ചിലപ്പോൾ അതൊന്നും തരില്ല. കാരണം അവന് സിനിമയെ കുറിച്ച് മാത്രമേ വിചാരമുള്ളൂ. ലക്കി ഭാസ്കർ അത്യാവശ്യം വലിയ സിനിമയാണ്. കുറെ ദിവസം ഷൂട്ടുണ്ടായിരുന്നു.

ഒരു ഓഫ് ഡേ കിട്ടുമ്പോൾ ഞാൻ വെങ്കിയോട് പറയും, കുറെ നാളുകൂടിയാണ് ഒരു ലീവ് കിട്ടുന്നത് അപ്പോൾ അവൻ വന്നിട്ട് അടുത്ത ആഴ്ച്ചത്തെ സീനിനെ കുറിച്ചൊക്കെ ഡിസ്‌കസ് ചെയ്യും. ചർച്ച ചെയ്താൽ അതെല്ലാം ഒന്നുകൂടെ ഇമ്പ്രൂവ് ചെയ്യാൻ പറ്റുമെന്നാണ് അവൻ പറയുക. അതും പറഞ്ഞ് അവൻ എന്റെ അടുത്തേക്ക് വരും.

ഞാൻ അവനോട് പറയുക, നിനക്കൊരു ജീവിതമുണ്ട്, പോയി കുറച്ച് കൂട്ടുകാരെ കണ്ടെത്ത് എന്നൊക്കെയാണ്. അത്രയും പാഷനേറ്റായ ഒരാളെ കാണുമ്പോൾ അയാൾക്കൊപ്പം നിന്നില്ലെങ്കിൽ സിനിമയോട് നമ്മൾ കാണിക്കുന്ന ഒരു നീതികേട് പോലെ തോന്നുമെനിക്ക്. അപ്പോൾ ഞാൻ അവന്റെ കൂടെ നിൽക്കും,’ദുൽഖർ പറയുന്നു.

 

Content Highlight: Dulqure Salman About director  Venki Atloory