സെറ്റില്‍ നേരിടേണ്ടിവന്നിരുന്ന അവഗണനകളെ മറകടന്നതിനെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത തനിക്ക് ലഭിക്കണ്ടേയെന്നും ആക്ടറാണെന്ന് വിളിച്ചുപറയേണ്ട അവസ്ഥയായിരുന്നു ഒരു സമയത്തെന്നും ദുല്‍ഖര്‍ പറഞ്ഞു. സെറ്റില്‍ പോര്‍ഷേ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായതെന്നും ദുല്‍ഖര്‍ പറഞ്ഞു. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മള്‍ തന്നെ സ്വന്തമായി ഒരു ഓറ (Aura ) ഉണ്ടാക്കിയില്ലെങ്കില്‍ പിന്തള്ളപ്പെട്ടുപോവും. സെറ്റിലാണെങ്കിലും വേറെ എവിടെയാണെങ്കിലും അടിസ്ഥാനപരമായി ഒരു മനുഷ്യന് കിട്ടേണ്ട മാന്യത എനിക്ക് കിട്ടണ്ടേ.
വീണ്ടും വീണ്ടും പിന്തള്ളപ്പെട്ടുപോവുന്ന ഒരു സമയം എനിക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ടാണിത് എന്ന് ചിന്തിച്ചിരുന്നു. ‘ഞാന്‍ ഈ സിനിമയിലെ ഒരു ആക്ടറാണ്, എന്നെ കാണുന്നില്ലേ’ എന്ന് പറഞ്ഞ പോലെയായിരുന്നു എന്റെ അവസ്ഥ. പിന്നെ ഇതൊരു രീതിയാണെന്ന് എനിക്ക് മനസിലായി, അപ്പോഴാണ് പോര്‍ഷേ കൊണ്ടുവരാമെന്ന ഐഡിയ തോന്നിയത്.