ഇതാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി കാത്തുവെച്ചത്; ആ സസ്‌പെന്‍സ് ട്രെയ്‌ലര്‍ പുറത്തുവിട്ടു
Malayalam Cinema
ഇതാണ് ദുല്‍ഖര്‍ ആരാധകര്‍ക്കായി കാത്തുവെച്ചത്; ആ സസ്‌പെന്‍സ് ട്രെയ്‌ലര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th October 2018, 7:01 pm

കൊച്ചി: ദുല്‍ഖറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സൈബര്‍ ലോകത്തെ ചര്‍ച്ച വിഷയം.ഒരു ചിത്രത്തിന്റെ ട്രെയ്‌ലര്‍ വൈകീട്ട് പുറത്തുവിടും എന്നായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ്.

ഏത് ചിത്രത്തിന്റെതായിരിക്കും ഈ ട്രെയ്‌ലര്‍ എന്ന് ആരാധകര്‍ ഒന്നടങ്കം തല പുകച്ചിരുന്നു. ഇപ്പോഴിത ആ സസ്‌പെന്‍സ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. സുഹൃത്തായ സണ്ണിവെയ്‌ന്റെ ഏറ്റവും പുതിയചിത്രമായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയ്‌ലര്‍ ആണ് ദുല്‍ഖര്‍ പുറത്തുവിട്ടത്.

“”ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ഷെയര്‍ ചെയ്യാന്‍ പോകുന്നതിന്റെ സൂപ്പര്‍ എക്‌സൈറ്റ്‌മെന്റിലാണ്. അത് ഏതു ചിത്രമാണ് എന്ന് നിങ്ങള്‍ക്ക് ഗസ് ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ””, എന്നായിരുന്നു ദുല്‍ഖറിന്റെ പോസ്റ്റ് ഇതിന് പിന്നാലെ ചിത്രം ഏതായിരിക്കുമെന്ന് വന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയിരുന്നു.

Also Read കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അച്ഛനെ പോലെ: മോഹന്‍ലാല്‍

ഫ്രഞ്ച് വിപ്ലവത്തിന് പുറമേ ഒരു യമണ്ടന്‍ പ്രേമകഥ”,, “ഫ്രഞ്ച് വിപ്ലവം”, “മാമാങ്കം”, “മധുരരാജ”, “തംഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍” “കുഞ്ഞാലി മരയ്ക്കാര്‍”, “ഒടിയന്‍”, “കായംകുളം കൊച്ചുണ്ണി” എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെതായിരിക്കും ട്രെയ്‌ലര്‍ എന്ന് ചര്‍ച്ചയുയര്‍ന്നിരുന്നു.

90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

Also read നിന്നെ പോലുള്ള ആണുങ്ങളുടെ ഉപദ്രവം ഭയന്നാണ് പൊതുഗതാഗതം ഉപയോഗിക്കാത്തത്; മാസ് മറുപടി നല്‍കി സോനം കപൂര്‍ ട്വിറ്ററില്‍ നിന്നും പിന്‍വാങ്ങുന്നു

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പോക്കിരി സൈമണ്‍ എന്ന ചിത്രത്തിന് ശേഷമാണ് സണ്ണി വെയ്ന്‍ നായകനായി പുതിയ ചിത്രം എത്തുന്നത്.

അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. പാപ്പിനുവാണ് ഛായാഗ്രാഹണം.