കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണോ കൊലയാളികളെ രക്ഷിക്കാനായി അരയും തലയും മുറുക്കി ജാഗരൂകമായിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതിനേക്കാള്‍ ഉളുപ്പില്ലായ്മയും തോന്ന്യാസവും ജനവിരുദ്ധതയും കാണിക്കാന്‍ കഴിയുമോ?.
എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്
വളരെ അതിശയത്തോടും അതിനേക്കാളേറെ സങ്കടത്തോടും കൂടെയാണ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ആദ്യ വിധിയെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിവിചിത്രമായ സംഭവഗതികളേയും വിപത്ക്കരമായ ന്യായവാദങ്ങളേയും നോക്കിക്കാണുന്നത്. കേരളത്തില്‍ തന്നെയാണോ ഇത് സംഭവിക്കുന്നത്?.
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക മുന്നേറ്റത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണോ കൊലയാളികളെ രക്ഷിക്കാനായി അരയും തലയും മുറുക്കി ജാഗരൂകമായിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതിനേക്കാള്‍ ഉളുപ്പില്ലായ്മയും തോന്ന്യാസവും ജനവിരുദ്ധതയും കാണിക്കാന്‍ കഴിയുമോ?.
കണ്ണൂര്‍ ജയിലില്‍ നിന്ന് തൃശൂരിലെ വിയ്യൂര്‍ ജയിലിലേക്ക് കൊലയാളികളെ മാറ്റിയതിന്റെ പിറ്റേന്നുതന്നെ തൃശൂരിലെ രണ്ട് സി.പി.ഐ.എം എം.എല്‍.എമാര്‍ ജയിലിലെത്തി ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നു. പ്രതികള്‍ക്ക് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റെന്നാണ് ആരോപണം. ജയിലില്‍ അതിഭയങ്കരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുവത്രെ.
“ഗ്വാണ്ടനാമോ” ജയിലിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അമേരിക്കക്കെതിരെ നിലപാടെുത്തവരാണെന്നും അമേരിക്കയെ വിറപ്പിച്ചവരാണെന്നു- മെന്നാണ് പി.ബി മെമ്പര്‍ പറയുന്നത്.
മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിക്കാന്‍ സി.പി.ഐ.എം എം.എല്‍.എമാര്‍ സമയം കണ്ടെത്തിയതില്‍ അവരെ അഭിനന്ദിക്കേണ്ടതാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു തര്‍ക്കവും ഇല്ല. ജനങ്ങള്‍ അവരെ തിരഞ്ഞെടുക്കുന്നതു തന്നെ അതിനാണല്ലോ? അവര്‍ക്കതിന് സമയം കണ്ടെത്താനാവുന്നില്ലെന്നതിലാണ് ജനങ്ങള്‍ക്ക് പരാതിയുള്ളത്. കുറേക്കാലമായി പതിതരും ആലംബഹീനരുമായ സാധാരണക്കാര്‍ക്ക് അവര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിന്ന് പരിരക്ഷ ലഭിക്കാറില്ല.
ഇനിമുതല്‍ ഇത്തരം പരിഗണനകള്‍ ലഭിച്ചേക്കുമെന്ന സൂചന പെട്ടെന്നുണ്ടായ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഈ വെളിപാടില്‍ ഉണ്ടായിരിക്കുമോ? കുറ്റവാളികള്‍ക്ക് മാത്രമല്ല സമസ്ത മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് നിന്ദ്യവും നീചവുമാണ്.
രാത്രി 12 മണിക്കെത്തിയ പ്രതികള്‍ക്കായി പിറ്റേന്ന് രാവിലെ തന്നെ എം.എല്‍.എമാര്‍ എത്തി. ഇത് എന്തെന്നില്ലാത്തൊരു സ്പീഡ് ആയിരുന്നു.
തൃശൂരിലെ രണ്ട് പാവം എം.എല്‍.എമാര്‍ പോയതിന് പിന്നാലെ അതിനടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ കണ്ണൂരിലെ പ്രമുഖനായ പോളിറ്റ് ബ്യൂറോ മെമ്പറും കണ്ണൂരിലെ കേമനായ പാര്‍ട്ടി സെക്രട്ടറി പി. ജയരാജനും തൃശൂരിലെ മറ്റ് പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും തൃശൂര്‍ ജയിലിലെത്തി കൊലപാതകികളെ ദര്‍ശിക്കുന്നു. കണ്ണൂരിലെ മറ്റ് ജയരാജന്‍മാര്ക്ക് എന്തോ ചില അസൗകര്യങ്ങള്‍ കാരണം കൊലയാളികളെ സന്ദര്‍ശിച്ച് സായൂജ്യമടയാന്‍ കഴിഞ്ഞില്ല.
അടുത്ത പേജില്‍ തുടരുന്നു
ജയിലിലുള്ളവരുടെ ജീവനെപ്പറ്റിയും പുറത്തുള്ളവര്‍ ഭയപ്പെടണം. ഈ കൊലയാളികളെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് ആയില്ലെങ്കില്‍ അവര്‍ രഹസ്യങ്ങള്‍ എല്ലാം തുറന്ന് പറയുന്നതിന് മുന്‍പ് അവര്‍ക്ക് അപകടം സംഭവിച്ചേക്കാം. അതിന് വേണ്ടിയാണോ നടക്കാത്ത ക്രൂരമര്‍ദ്ദനത്തെ കുറിച്ച് പാര്‍ട്ടി ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കുന്നത് ?
ആര്‍ക്കും ഒരു സംശയവും ബാക്കിവെയ്ക്കാത്ത തരത്തില്‍ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാണ് ഈ സന്ദര്‍ശനം എന്ന് പി.ബി മെമ്പര്‍ പത്രക്കാരോട് പറയുകയും ചെയ്തു. ആരുടെ നിര്‍ദേശപ്രകാരമാണ് ടി.പി ചന്ദ്രശേഖരനെ കൊന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദര്‍ശനങ്ങളും അതിന് ശേഷം നടന്ന ശകാരവര്‍ഷങ്ങളും.
തുടന്ന് നിയമസഭയിലും കൊലയാളികല്‍ക്ക് വേണ്ടി അടിയന്തിരപ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചും ഉപക്ഷേപം നല്‍കിയും മറ്റും സി.പി.ഐ.എം പോരാടുകയാണ്. ഈ അടുത്തകാലത്തൊന്നും ഏതെങ്കിലും ജനകീയ പ്രശനത്തിന് ഇത്രയേറെ വീറ് പാര്‍ട്ടി കാണിച്ചതായി ഞങ്ങള്‍ ഓര്‍ക്കുന്നില്ല.
ഒരര്‍ത്ഥത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. കൊല്ലാനുള്ള അവകാശം, കൊലപാതകം നടത്തിയാല്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള അവകാശം, ഇതിനൊക്കെ വേണ്ടിയാണ് പാര്‍ട്ടി ഇപ്പോള്‍ സമരിക്കുന്നത്.
“ഗ്വാണ്ടനാമോ” ജയിലിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അമേരിക്കക്കെതിരെ നിലപാടെുത്തവരാണെന്നും അമേരിക്കയെ വിറപ്പിച്ചവരാണെന്നുമെന്നാണ് പി.ബി മെമ്പര്‍ പറയുന്നത്. എപ്പോള്‍? എങ്ങനെ? എന്നൊന്നും ഇപ്പോള്‍ ചോദിക്കുന്നില്ല. കഥയില്‍ ചോദ്യമില്ലല്ലോ?
പ്രസ്താവന നടത്താന്‍ ഒരു തുള്ളി മഷി പോലും വേണ്ട. ഇനി ഇവര്‍ പറയാന്‍ പോവുന്ന കാര്യങ്ങളും ഇങ്ങിനെ സംഗ്രഹിക്കാം. “” ലോകസമാധാനത്തിന് വേണ്ടിയും മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും കേരളത്തിലെ സി.പി.ഐ.എം നടത്തുന്ന ഐതിഹാസിക സമരമാണ് കൊടിസുനിയ്ക്കും മറ്റ് കൊലയാളികള്‍ക്കും വേണ്ടി നടത്തുന്നത് “”
മനുഷ്യാവകാശങ്ങളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചുമുള്ള ഈ ബേജാറിന് കാരണങ്ങള്‍ ഏറെയുണ്ട്. അതിലേറ്റവും പ്രധാനം കൊലയാളികള്‍ അപ്രതീക്ഷിതമായി ശിക്ഷിക്കപ്പെട്ടുവെന്നതാണ്. അതൊരു കരാര്‍ ലംഘനമാണോ?
തങ്ങളെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് ആവില്ലെന്ന് ബോധ്യമാകുന്ന നിമിഷം ഈ കൊലയാളികള്‍ കൂറുമാറാം. അവര്‍ സത്യം വിളിച്ചുപറഞ്ഞ് മാപ്പുസാക്ഷികളായേക്കും.
ഇറ്റാലിയന്‍ നാവികരുടെ കേസില്‍ സോണിയാഗാന്ധിയുടെ കോണ്‍ഗ്രസും സോണിയയുടെ ജന്മദേശത്തിലെ സര്‍ക്കാരും ഒരു രഹസ്യക്കരാറില്‍ ഏര്‍പ്പെട്ടതുപോലെ ടി.പി വധക്കേസിലും അത്തരം കരാറുകള്‍ ഏതെങ്കിലും ഉണ്ടായിക്കാണുമോ? അതിന്റെ ആദ്യ ഘട്ടമായിട്ടായിരിക്കുമോ ചില പ്രമുഖ പ്രതികള്‍ രക്ഷപ്പെട്ടത്? അവിടേയും കൊലക്കുറ്റത്തിന് കേസെടുക്കുന്നതിനെ ചൊല്ലിയാണല്ലോ വിവാദം.
എങ്കിലും ചില പ്രതികള്‍ കുടുങ്ങി എന്നത് സത്യമാണ്. പതിറ്റാണ്ടുകളായി പിന്തുടര്‍ന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ആണ് അതോടെ തകര്‍ന്നത്. അതിങ്ങനെയാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലയാളിസംഘം സി.പി.ഐ.എമ്മിന്റെ സ്ഥിരം സംവിധാനമാണ്. അവരിലൂടെയാണ് പാര്‍ട്ടി കൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അവരൊരിക്കലും പിടിക്കപ്പെടാറില്ല. ശിക്ഷിക്കപ്പെടാറില്ല. വന്‍ തുകയ്ക്കും മറ്റ് സൗകര്യങ്ങള്‍ക്കുമൊപ്പം അവര്‍ക്ക് പാര്‍ട്ടി നല്‍കുന്ന ഗ്യാരന്റി അവരൊരിക്കലും ശിക്ഷിക്കപ്പെടില്ല എന്നതാണ്. എല്ലാത്തവണയും അവര്‍ക്ക് പകരം ബിനാമികളാണ് വിചാരണക്കോടതികളില്‍ എത്താറ്.
ബിനാമികള്‍ ആയതുകാരണം കോടതിയില്‍ നിന്ന് ആരോപിതരായ പ്രതികള്‍ തടിയൂരുന്നു. അവര്‍ വെറും പകരക്കാരാണല്ലോ? ഈ കേസും അതിന്റെ അന്വേഷണവും കോടതിവിധിയുമൊക്കെ ആ പതിവ് രീതിയില്‍ ചെറിയൊരു മാറ്റം ഉണ്ടാക്കി.
അടുത്ത പേജില്‍ തുടരുന്നു
ഇറ്റാലിയന്‍ നാവികരുടെ കേസില്‍ സോണിയാഗാന്ധിയുടെ കോണ്‍ഗ്രസും സോണിയയുടെ ജന്മദേശത്തിലെ സര്‍ക്കാരും ഒരു രഹസ്യക്കരാറില്‍ ഏര്‍പ്പെട്ടതുപോലെ ടി.പി വധക്കേസിലും അത്തരം കരാറുകള്‍ ഏതെങ്കിലും ഉണ്ടായിക്കാണുമോ? അതിന്റെ ആദ്യ ഘട്ടമായിട്ടായിരിക്കുമോ ചില പ്രമുഖ പ്രതികള്‍ രക്ഷപ്പെട്ടത്? അവിടേയും കൊലക്കുറ്റത്തിന് കേസെടുക്കുന്നതിനെ ചൊല്ലിയാണല്ലോ വിവാദം.
പോലീസിന്റെ ശുഷ്‌ക്കാന്തിയും നീതിപീഠത്തിന്റെ നീതിബോധം കൊണ്ടും മാത്രമല്ല അത് സംഭവിച്ചത്. കേരളത്തിലെ മാധ്യമലോകവും നിരീക്ഷകരും പൊതുസമൂഹവും ഇത്തരം ഒരു മാറ്റത്തിന് വേണ്ടി നിലകൊണ്ടതുകൊണ്ടുമാണ് ഇത്രയെങ്കിലും സാധ്യമായത്. ഇത്തരം ഒരു രാഷ്ട്രീയം ഒരു പുതിയ ബോധമാണ്, പുതിയൊരു നീതിബോധമാണ്.
അതുകൊണ്ടാണ് കൊലയാളികള്‍ക്ക് പാര്‍ട്ടി ഇതുവരെ നല്‍കിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായത്. അത് പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഇതൊക്കെ പല രാഷ്ട്രീയ നേതാക്കളുടേയും ഉറക്കം കെടുത്തുന്നുണ്ട്.
“മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിക്കാന്‍ സി.പി.ഐ.എം എം.എല്‍.എമാര്‍ സമയം കണ്ടെത്തിയതില്‍ അവരെ അഭിനന്ദിക്കേണ്ടതാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു തര്‍ക്കവും ഇല്ല.
തങ്ങളെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് ആവില്ലെന്ന് ബോധ്യമാകുന്ന നിമിഷം ഈ കൊലയാളികള്‍ കൂറുമാറാം. അവര്‍ സത്യം വിളിച്ചുപറഞ്ഞ് മാപ്പുസാക്ഷികളായേക്കും. അതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം പോലുള്ള മറ്റ് അന്വേഷണങ്ങളെ പാര്‍ട്ടി ഭയപ്പെടുന്നത്.
കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പ്രതികളെ മാറ്റിയതിനെപ്പോലും പാര്‍ട്ടി ചോദ്യം ചെയ്യുന്നു. അതെന്തിനാണ്? കൊലയാളികളായ തടവുകാരെ എവിടെ പാര്‍പ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം ജയില്‍ അധികാരികള്‍ക്കില്ലേ?
തൃശൂര്‍ ജയിലില്‍വെച്ച് നടത്താന്‍ കഴിയുന്ന ഗൂഡാലോചനയ്ക്ക് ഒരു പരിധിയുണ്ട്. കൊലയാളി സംഘവുമായി കണ്ണൂര്‍ ജയിലിലേതുപോലെ ആശയവിനിമയം നടത്താന്‍ കണ്ണൂരിലെ കൊലയാളിസംഘത്തിന് തൃശൂരില്‍ ആയെന്നുവരില്ല. കൊലയാളികള്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാതെയാവുന്ന ഒരു അവസ്ഥയെയാണ് സി.പി.ഐ.എം ഭയപ്പെടുന്നത്. കണ്ണരിലെ പാര്‍ട്ടി നേതൃത്വത്തിന് എന്നും കൊലാളികളെ കണികാണണം.
[] കേരളത്തിലെ പൊതുസമൂഹവും സി.പി.ഐ.എമ്മിന്റെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിയവരുമെല്ലാം ഇനിയാണ് ഭയപ്പെടേണ്ടത്. മനുഷ്യാവകാശത്തെപ്പറ്റി ഇപ്പോഴാണ് പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ ആശങ്കപ്പെടേണ്ടത്.
ജയിലിലുള്ളവരുടെ ജീവനെപ്പറ്റിയും പുറത്തുള്ളവര്‍ ഭയപ്പെടണം. ഈ കൊലയാളികളെ രക്ഷിക്കാന്‍ പാര്‍ട്ടിക്ക് ആയില്ലെങ്കില്‍ അവര്‍ രഹസ്യങ്ങള്‍ എല്ലാം തുറന്ന് പറയുന്നതിന് മുന്‍പ് അവര്‍ക്ക് അപകടം സംഭവിച്ചേക്കാം. അതിന് വേണ്ടിയാണോ നടക്കാത്ത ക്രൂരമര്‍ദ്ദനത്തെ കുറിച്ച് പാര്‍ട്ടി ഇത്രയേറെ ഒച്ചപ്പാടുണ്ടാക്കുന്നത് ?
കൊലയാളികള്‍ക്ക് ദിവ്യപരിവേഷം കിട്ടുന്ന വളരെ അസുലഭമായ കാലത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. ഒരു വലിയ പാര്‍ട്ടി കൊലയാളികളുടെ പരിചാരകരാവുന്ന കാലത്താണ് നമ്മള്‍ കഴിച്ചുകൂടുന്നത്. ഈ പരിചരണം എന്തിനാണ്? അവരെ സുരക്ഷിതരായി പുറത്തുകൊണ്ടുവരാനോ? അവരെ ഇനിയൊരിക്കലും ശബ്ദിക്കാത്തവരാക്കാനോ? അവരെ വകവരുത്താനോ?