തിരുവനന്തപുരം: രാഷ്ട്രപതി കേരളത്തെക്കുറിച്ചു പറഞ്ഞത് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തുള്ള വിഭവസാധ്യതകളെക്കുറിച്ചാണ് രാഷ്ട്രപതി പറഞ്ഞതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമുള്ള മറുപടിയല്ല അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും കുമ്മനം പറഞ്ഞു.
നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാഷ്ട്രപതിയുടെ പ്രസ്താവന മോദിക്കും അമിത് ഷാക്കുമുള്ള മറുപടിയാണെന്ന് പറഞ്ഞിരുന്നു. കേരളത്തിലെ സുലഭമായ വിഭവശേഷിയെയാണ് രാഷ്ട്രപതി ഉദ്ദേശിച്ചതെന്നും എന്നാല്‍ ഇത് ഉപയോഗപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ ഹൗസാണെന്നും ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ നിസ്തുലമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടിരുന്നു. മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോഴും രാഷ്ട്രപതി കേരളത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
അതേസമയം വേങ്ങര ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണം സംസ്ഥാനനേതൃത്വമാണെന്ന് ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഉപതെരഞ്ഞെടുപ്പും ജനരക്ഷായാത്രയും ഒരുമിച്ചായതിനാല്‍ തെരഞ്ഞെടുപ്പില്‍ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല.
Also Read: ‘ആരാണ് രാഹുലിന്റെ ട്വീറ്റര്‍ കൈകാര്യം ചെയ്യുന്നത്.?’; രസകരമായ മറുപടിയുമായി രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനരക്ഷാ യാത്രയും നടത്തിയതാണ് പ്രധാന പ്രശ്നമെന്നും കമ്മറ്റി വിലയിരുത്തി. അതേ സമയം ജനരക്ഷാ യാത്ര വന്‍ വിജയമായിരുന്നെന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ മഹാസംഗമം നടത്താനും തിരുവനന്തപുരത്തും കോഴിക്കോടും മഹാറാലികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. സി.പി.ഐ.എമ്മിനെതിരെ പ്രചരണപരിപാടികള്‍ ശക്തമാക്കാനും അത് ഏത് വിധേനയായിരിക്കണമെന്ന് കോര്‍കമ്മറ്റിക്ക് ശേഷമുള്ള സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി.