Advertisement
national news
എം.എല്‍.എ മാനസികമായി പീഡിപ്പിക്കുന്നു; ആത്മഹത്യ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 18, 04:46 pm
Saturday, 18th April 2020, 10:16 pm

ന്യൂദല്‍ഹി: എം.എല്‍.എ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ കുറിപ്പെഴുതി ഡോക്ടര്‍ ജീവനൊടുക്കി. ആംആദ്മി പാര്‍ട്ടി എം.എല്‍.എയായ പ്രകാശ് ജാര്‍വല്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദല്‍ഹി നെബ്‌സരായി സ്വദേശി രാജേന്ദ്രസിംഗ്( 52) ആണ് ജീവനെടുക്കിയത്.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ എം.എല്‍.എയായ പ്രകാശ് ജാര്‍വലും കൂട്ടാളിയും തന്നില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. വാട്ടര്‍ ടാങ്കര്‍ സര്‍വ്വീസ്
നടത്തുകയായിരുന്ന രാജേന്ദ്രസിംഗ് മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

പ്രകാശ് ജാര്‍വലിനോടൊപ്പം കൂട്ടാളിയായ കപിലിന്റെ പേരും കുറിപ്പിലുണ്ട്. സംഭവത്തോട് ആംആദ്മി പാര്‍ട്ടിയുടെ പ്രതികരണം വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.