ദീപാവലി ആഘോഷം; സംസ്ഥാനത്ത് പത്തുമണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd November 2021, 2:48 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷത്തിന് സമയക്രമീകരണം. രാത്രി 8 മുതല്‍ 10 വരെയാണ് ദീപാവലി ആഘോഷിക്കാനുള്ള സമയം.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സമയ ക്രമീകരണം. പത്തുമണിക്ക് ശേഷം പടക്കം പൊട്ടിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
പത്ത് മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.