കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ തര്‍ക്കം തുടരുന്നു.സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് കിട്ടാത്തതില്‍ താന്‍ അതൃപ്തനാണെന്നാണ് ഗവര്‍ണര്‍ ജഗദീപ് ദങ്കാര്‍ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ നടന്ന അക്രമത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും തന്നെ കാണാന്‍ വരുമ്പോള്‍ ഒരു പേപ്പറോ റിപ്പോര്‍ട്ടോ ഇല്ലാതെയാണ് വന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ രീതി മടുപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കാത്ത സാഹചര്യത്തിലായിരുന്നു ഗവര്‍ണര്‍ ജഗ്ദീപ് ദങ്കര്‍ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത്. ശനിയാഴ്ച രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം.