indian cinema
വിജയിയുടെ പുതിയ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം; ആറ്റ്‌ലിക്കെതിരെ റൈറ്റേഴ്‌സ് അസോസിയേഷനില്‍ പരാതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Apr 17, 11:19 am
Wednesday, 17th April 2019, 4:49 pm

ചെന്നൈ: സര്‍ക്കാരിന് പിന്നാലെ വിജയിയുടെ പുതിയ ചിത്രത്തിനെതിരെയും കോപ്പിയടി ആരോപണം. തെറിക്ക് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സംവിധായകന്‍ ശിവയാണ് ആറ്റ്‌ലിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വനിത ഫുട്‌ബോള്‍ പ്രമേയമാക്കി താന്‍ ചെയ്ത ഹ്രസ്വചിത്രമാണ് അറ്റ്‌ലി കോപ്പിയടിച്ചിരിക്കുന്നതെന്ന് ശിവ ആരോപിച്ചു.

ഇത് സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് ശിവ പരാതി നല്‍കി. താന്‍ കഥയുമായി നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവരെല്ലാം മടക്കി അയച്ചതോടെ ചിത്രം ഷോര്‍ട്ട് ഫിലിം ആക്കി ചെയ്യുകയായിരുന്നെന്നും ശിവ പറഞ്ഞു.

എന്നാല്‍ ശിവയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ഫിലിം റൈറ്റേഴ്‌സ് അസോസിയേഷന് പറഞ്ഞു. ശിവ സംഘടനയില്‍ എത്തിയിട്ട് ആറുമാസമായിട്ടില്ലെന്നും ആറുമാസമെങ്കിലും ആയവരുടെ പരാതി മാത്രമേ പരിശോധിക്കാന്‍ സാധിക്കുള്ളുവെന്നും സംഘടന പറഞ്ഞു.

വിജയ് 63 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കോച്ചായിട്ടാണ് വിജയ് അഭിനയിക്കുന്നത്.
DoolNews Video