Advertisement
Film News
തലയ്‌ക്കൊപ്പം ഒരു സ്‌ക്രീനില്‍, ഭാഗ്യമായി കാണുന്നു; സന്തോഷം പങ്കുവെച്ച് ദിനേഷ് പ്രഭാകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 24, 06:31 am
Thursday, 24th February 2022, 12:01 pm

അജിത്ത് നായകനായ ആക്ഷന്‍ ചിത്രം ‘വലിമൈ’ ഫെബ്രുവരി 24 ന് റിലീസ് ചെയ്തിരിക്കുകയാണ്. ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിനേഷ് പ്രഭാകറും, പേളി മാണിയും ഉള്‍പ്പെടെയുള്ള മലയാളി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അതേസമയം അജിത്തിനൊപ്പം ഒന്നിച്ചഭിനയിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയാണ് ദിനേഷ് പ്രഭാകര്‍.

‘തലയോടൊപ്പം സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു.
അജിത് സാറിന്റെ വലിമൈ സിനിമ തിയേറ്ററില്‍ റിലീസ് ആയിട്ടുണ്ട് കാണുക പറ്റുന്ന വിധം സപ്പോര്‍ട് തരിക,’ എന്നാണ് സിനി ഫില്‍ എന്ന സിനിമ ഗ്രൂപ്പില്‍ ദിനേഷ് പ്രഭാകര്‍ കുറിച്ചത്. താരത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നിരവധി പേരാണ് പോസ്റ്റില്‍ കമന്റുമായി എത്തിയത്.

എന്തായാലും അജിത്തിന്റെ വലിമൈ സിനിമ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. തമിഴ്നാട്ടില്‍ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

തമിഴ്നാട്ടില്‍ ഇത്രയധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസ് കൂടിയാണ് വലിമൈ.

പ്രി റിലീസ് ബിസിനസില്‍ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ, തീരന്‍ അധികാരം ഒന്ന്, നേര്‍കൊണ്ട പാര്‍വൈ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് വലിമൈയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. ബേവ്യൂ പ്രൊജക്റ്റ്‌സ് എല്‍.എല്‍.പിയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.


Content Highlight: dinesh prabhakar shares hid joy of acting with ajith