അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിസല്‍ വരുണ്‍ ചക്രവര്‍ത്തി ഉറപ്പായും ഉണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് വളരെ വലിയ അബദ്ധമാകുമെന്നും ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഡി.കെ. ഇക്കാര്യം വ്യക്തമാക്കിയത്.
If india don’t pick VARUN CHAKRAVARTHY for the Champions Trophy , then they are making a grave error
Outstanding Bowler he is turning out to be #INDvSA #CricketTwitter #Cricket
— DK (@DineshKarthik) November 10, 2024
ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ചക്രവര്‍ത്തി ഫൈഫര്‍ നേടിയതിന് പിന്നാലെയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ താരത്തിനായി രംഗത്തെത്തിയത്.
സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ചക്രവര്‍ത്തിയുടെ പ്രകടനം മികച്ചുനിന്നിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചക്രവര്‍ത്തി കരിയറിലെ ആദ്യ അന്താരാഷ്ട്ര ടി-20 ഫൈഫര്‍ നേടിയത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ മാത്രമല്ല താരത്തിന്റെ ടി-20 കരിയറിലെ തന്നെ മികച്ച ബൗളിങ് ഫിഗറാണ് സെന്റ് ജോര്‍ജ്‌സ് ഓവലില്‍ പിറന്നത്.
അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ ആതിഥേയ രാജ്യമായ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമാവുക.
ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്
ഗ്രൂപ്പ് എ
ബംഗ്ലാദേശ്
ഇന്ത്യ
ന്യൂസിലാന്‍ഡ്
പാകിസ്ഥാന്‍
ഗ്രൂപ്പ് ബി
അഫ്ഗാനിസ്ഥാന്‍
ഓസ്ട്രേലിയ
ഇംഗ്ലണ്ട്
സൗത്ത് ആഫ്രിക്ക
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് രണ്ട് വരെ
ഒന്നാം സെമി ഫൈനല്‍: മാര്‍ച്ച് 5
ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാര്‍ (A1) vs ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാര്‍ (B2)
രണ്ടാം സെമി ഫൈനല്‍: മാര്‍ച്ച് 6
ഗ്രൂപ്പ് ബി-യിലെ ഒന്നാം സ്ഥാനക്കാര്‍ (B1) vs ഗ്രൂപ്പ് എ-യിലെ രണ്ടാം സ്ഥാനക്കാര്‍ (A2)
ഫൈനല്‍: മാര്‍ച്ച് 9
ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)
റിസര്‍വ് ദിനം : മാര്‍ച്ച് 10
ആദ്യ സെമി ഫൈനലിലെ വിജയികള്‍ (SF1W) vs രണ്ടാം സെമി ഫൈനലിലെ വിജയികള്‍ (SF2W)
Content Highlight: Dinesh Karthik says India not picking Varun Chakraborty for Champions Trophy would be a big mistake