പോസ്റ്റുകള്‍ ലൈംഗിക ചുവയുള്ളതും, അപകീര്‍ത്തികരവും; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട്
Kerala News
പോസ്റ്റുകള്‍ ലൈംഗിക ചുവയുള്ളതും, അപകീര്‍ത്തികരവും; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഡി.ഐ.ജി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th August 2020, 9:04 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി റെയ്ഞ്ച് ഡി.ഐ.ജി സഞജ്‌യ് കുമാര്‍. അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് നല്‍കിയതായി അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പുറത്ത് വന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ തീര്‍ത്തും അപകീര്‍ത്തികരമാണെന്നും വ്യക്തികള്‍ക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുകളില്‍ പലതും ലൈംഗിക ചുവയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കേസില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഡി.ഐ.ജി കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ ആക്രണത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി സഞജ്‌യ് കുമാര്‍ ഗുരുഡിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണം 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: dig report on cyber bullying aganist journalists