Film News
ധ്യാന്‍ ശ്രീനിവാസന്റെ പുതിയ ചിത്രം; സൂപ്പര്‍ സിന്ദഗി പൂജ കഴിഞ്ഞു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 11, 12:21 pm
Thursday, 11th May 2023, 5:51 pm

666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ നിര്‍മിച്ച് വിന്റേഷ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ പൂജ നടന്നു. കൊച്ചി ഇടപ്പള്ളി അഞ്ചുമാന ക്ഷേത്രത്തില്‍ വെച്ചായിരുന്നു പൂജ ചടങ്ങുകള്‍ നടന്നത്. ലാല്‍ ജോസ് എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

ധ്യാന്‍ ശ്രീനിവാസന് പുറമെ പാര്‍വതി നായര്‍, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, വിനോദ് സാഗര്‍, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റര്‍ മഹേന്ദ്രന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ – പ്രജിത് രാജ്, വിന്റേഷ് , ക്യാമറ – ഉണ്ണികൃഷ്ണന്‍ പി.എം, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ – സംഗീത് ജോയ്, മ്യൂസിക് – സൂരജ് എസ്. കുറുപ്പ്, സംഭാഷണം – അഭിലാഷ് ശ്രീധരന്‍, എഡിറ്റര്‍ – ലിജോ പോള്‍,ചീഫ് അസോസിയേറ്റ് – വിഷ്ണു ഐക്യശ്ശേരി,ഡിജിറ്റല്‍ പി.ആര്‍. – വിവേക് വിനയരാജ്, പ.ആര്‍.ഒ. – ശബരി

Content Highlight: Dhyan Srinivasan’s film pooja was held