Advertisement
Kerala News
ഓണത്തിരക്കിന് നിയന്ത്രണം; നിര്‍ദ്ദേശങ്ങളുമായി ഡി.ജിപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 29, 02:17 am
Saturday, 29th August 2020, 7:47 am

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കില്ലെന്നും ഓണ സദ്യയുടെയും മറ്റു പരിപാടികളുടെയും പേരില്‍ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ലെന്ന് ഡി.ജി.പി നിര്‍ദ്ദേശത്തില്‍ പറയുന്നു.

എല്ലാ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ഒമ്പത് മണിവരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചു വേണം ഉള്ളില്‍ കയറ്റേണ്ടത്.

കടകളില്‍ പ്രവേശിക്കാന്‍ പറ്റുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കടയുടെ പുറത്ത് പ്രദര്‍ശിപ്പിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഓണക്കാലത്ത്് ഒഴിവാക്കണം. ഒപ്പം കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിക്കുന്നതാണ് ഉചിതമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക