Entertainment
പീരിയോഡിക് ക്രൈം ത്രില്ലർ 'ഡെവിൾ'; തിയേറ്ററുകളിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 06, 02:36 pm
Sunday, 6th August 2023, 8:06 pm

പീരിയോഡിക്ക് ക്രൈം ത്രില്ലറായ ഡെവിൾ തിയേറ്ററുകളിലേക്ക്. ഈ വർഷം നവംബർ 24ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ‘ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് ‘ഡെവിൾ’. നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സയാണ് ഒരുക്കുന്നത്.

കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ കല്യാൺ പ്രേക്ഷകരിലേക്കെത്തിയിരുന്നു.

ഹിന്ദിയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

മ്യൂസിക്ക് – ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം – സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ – ഗാന്ധി നടികുടികർ, എഡിറ്റർ – തമ്മി രാജു, പി. ആർ.ഒ. – ശബരി.

Content Highlights: Devil movie release date