Entertainment
ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചിറങ്ങിയതുപോലെയാണ് ആ സിനിമയിലഭിനയിച്ചപ്പോള്‍ തോന്നിയത്: ദേവിക സഞ്ജയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 05:28 am
Wednesday, 2nd April 2025, 10:58 am

2018ല്‍ ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. പ്രകാശന്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു ഫഹദ് എത്തിയത്. അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ഒരുപാട് നാളിന് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ സിനിമയായിരുന്നു.

സത്യന്‍ സാറിന്റെ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചിറങ്ങിയതുപോലെയാണ് എനിക്ക് തോന്നുന്നത് –  ദേവിക

ചിത്രത്തില്‍ ടീന മോള്‍ എന്ന കഥാപാത്രമായി എത്തിയത് നടി ദേവിക സഞ്ജയ് ആയിരുന്നു. ദേവികയുടെ ആദ്യ സിനിമയായിരുന്നു ഞാന്‍ പ്രകാശന്‍. ശേഷം മകള്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്നീ സിനിമകളിലും ദേവിക അഭിനയിച്ചു.

ഇപ്പോള്‍ ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ദേവിക സഞ്ജയ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചിറങ്ങിയതുപോലെയാണ് തനിക്ക് തോന്നിയതെന്ന് ദേവിക പറയുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ വളരെ കംഫര്‍ട്ടബിളായിരുന്നുവെന്നും ഹോംലി അറ്റ്മോസ്ഫിയറായിരുന്നു അവിടെയെന്നും ദേവിക പറഞ്ഞു.

സത്യന്‍ അന്തിക്കാട് തനിക്കൊരു മെന്ററും ഗുരുവുമാണെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. നാനാ സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവിക സഞ്ജയ്.

‘സത്യന്‍ സാറിന്റെ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചിറങ്ങിയതുപോലെയാണ് എനിക്ക് തോന്നുന്നത്. അത്രയും കംഫര്‍ട്ടബിളായിരുന്നു ആ ലൊക്കേഷന്‍. അത്രയും നല്ല ഹോംലി അറ്റ്മോസ്ഫിയറായിരുന്നു അവിടെ ഒരു മെന്റ്‌റിനെപ്പോലെ, ഒരു ഗുരുവിനെപ്പോലെയാണ് ഞാന്‍ സാറിനെ കാണുന്നത്,’ ദേവിക സഞ്ജയ് പറയുന്നു.

Content Highlight: Devika Sanjay Talks About Sathyan Anthikkad And Njan Prakashan Movie