അഞ്ഞൂറ് കോടി ആളുകള്‍ കണ്ട 'ഡെസ്പാസീറ്റോ' യൂട്യൂബില്‍ നിന്ന് കള്ളന്‍ കൊണ്ട് പോയി; ഹാക്ക് ചെയ്യപ്പെട്ടത് റെക്കോര്‍ഡിട്ടതിന് തൊട്ടുപിന്നാലെ
Social Media
അഞ്ഞൂറ് കോടി ആളുകള്‍ കണ്ട 'ഡെസ്പാസീറ്റോ' യൂട്യൂബില്‍ നിന്ന് കള്ളന്‍ കൊണ്ട് പോയി; ഹാക്ക് ചെയ്യപ്പെട്ടത് റെക്കോര്‍ഡിട്ടതിന് തൊട്ടുപിന്നാലെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th April 2018, 7:19 pm

പ്യൂര്‍ട്ടൊറിക്ക: ഡെസ്പാസീറ്റോ പാട്ട് യൂട്യൂബില്‍ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. പ്യൂര്‍ട്ടൊറിക്ക എന്ന ചെറു രാജ്യത്തിന്റെ കനത്ത സാമ്പത്തിക ബാധ്യതകള്‍ പോലും ഈ ഒരൊറ്റ പാട്ടു കൊണ്ട് തീര്‍ക്കാനായി. ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയും ചേര്‍ന്ന് ഒരുക്കിയ ഡെസ്പാസീറ്റോ എന്ന സ്പാനീഷ് ഗാനം 500 കോടിയിലധികം തവണയാണ് ആളുകള്‍ കണ്ടത്.

എന്നാല്‍ ഗാനം റെക്കോര്‍ഡ് സൃഷ്ടിച്ചതിന് പിന്നാലെ ഡെസ്പാസീറ്റോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടു. ആരാണ് ഹാക്ക് ചെയ്തതെന്ന് വിവരം ലഭ്യമല്ല. യൂട്യൂബില്‍നിന്ന് എടുത്തു മാറ്റിയ വീഡിയോയുടെ തംബ്‌നെയ്ലില്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.


Also Read തെറ്റിദ്ധാരണയുടെ പേരില്‍ ബെന്‍ ഡക്കറ്റിന് ആര്‍.സി.ബി ആരാധകരുടെ ആക്രമണം; അതിരുവിട്ട മെസ്സേജുകള്‍ അംഗീകരിക്കാനാവില്ലെന്ന് താരം


70 മില്യണ്‍ ഡോളര്‍ രാജ്യത്തിന് പൊതുകടം ഉണ്ടായിരുന്ന പ്യൂര്‍ട്ടൊറിക്ക പാപ്പരായെന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഡെസ്പാസീറ്റോ ചിത്രീകരിച്ച സ്ഥലം എന്ന നിലയില്‍ രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ജസ്റ്റിന്‍ ബീബറുടെ സോറി ഉള്‍പ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ഹാക്ക് ചെയ്ത വീഡിയോ യൂട്യൂബ് റിക്കവര്‍ ചെയ്തു. അഞ്ഞൂറ്റിയൊന്ന് കോടിയിലധികം തവണ ആളുകള്‍ ആണ് ഇപ്പോള്‍ വീഡിയോ കണ്ടിരിക്കുന്നത്.