national news
മതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി; നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്ന ഹരജി പിന്‍വലിച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 13, 06:22 am
Friday, 13th March 2020, 11:52 am

ന്യൂദല്‍ഹി: മതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി. ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോടതി പരാമര്‍ശത്തെ തുടര്‍ന്ന് അശ്വിനി കുമാര്‍ ഹരജി പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ദളിതരെ പണം നല്‍കിയും മറ്റും വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ഹരജി. കഴിഞ്ഞ 20 വര്‍ഷമായി ഈ പ്രവണത കൂടിവരുന്നതായും ഹരജിയില്‍ ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് സംബന്ധിച്ച് സര്‍ക്കാരുകളോട് വിശദീകരണം തേടി നോട്ടീസ് അയക്കണമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കോടതി വിസമ്മതിച്ചു.

ഹരജിക്കാരന് വേണമെങ്കില്‍ ഹരജി പിന്‍വലിക്കാമെന്നും കോടതി പറഞ്ഞു. ഇതോടെ അശ്വിനി കുമാര്‍ ഹരജി പിന്‍വലിക്കുകയായിരുന്നു.

WATCH THIS VIDEO: