Nirbhaya
നിര്‍ഭയ കേസ്: പ്രതിയുടെ ദയാഹരജി നിരസിക്കാന്‍ ദല്‍ഹി സര്‍ക്കാറിന്റെ ശുപാര്‍ശ; മാതൃകാപരമായ ശിക്ഷ നല്‍കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 01, 04:29 pm
Sunday, 1st December 2019, 9:59 pm

ന്യൂദല്‍ഹി: നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ദയാഹരജി തള്ളാന്‍ ശക്തമായി ശുപാര്‍ശ ചെയ്ത് ദല്‍ഹി സര്‍ക്കാര്‍.

കേസില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ സഹിതം ദല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദര്‍ ജെയിന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന് ഫയല്‍ അയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ വിനയ് ശര്‍മ രാഷ്ട്രപതിയായ രാം നാഥ് കോവിന്ദിന് മുമ്പാകെ ദയാഹരജി സമര്‍പ്പിച്ചിരുന്നു.

ഏറ്റവും ഹീനവും അങ്ങേയറ്റത്തെ ക്രൂരവുമായ കുറ്റകൃത്യമാണ് ദയാഹരജി സമര്‍പ്പിച്ച അപേക്ഷകന്‍ ചെയ്തിട്ടുള്ളത്.
ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ മാതൃകാപരമായ ശിക്ഷ നല്‍കേണ്ട സാഹചര്യമാണിത്,” ജെയിനിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികള്‍ക്ക് ദയാ ഹരജിക്ക് യാതൊരു യോഗ്യതയുമില്ലെന്നും നിരസിക്കാന്‍ ശക്തമായി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ദല്‍ഹി ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

2012 ഡിസംബര്‍ 16നായിരുന്നു നിര്‍ഭയയെ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത്  ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.