Advertisement
Gulf
പ്രവാസികളുടെ മരണ വിവരം എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 14, 11:15 am
Monday, 14th September 2020, 4:45 pm

ദുബായ്: യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്.

മോര്‍ച്ചറികളില്‍ നിന്നും മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്ന് അധികൃതര്‍ പറയുന്നു. യഥാസമയം വിവരം കോണ്‍സുലേറ്റിനെ അറിയിച്ച് പ്രാദേശികമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നത് കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മോര്‍ച്ചറികള്‍ക്കും കൂടുതല്‍ പ്രയാസം ഉണ്ടാക്കുമെന്ന് കോണ്‍സുലേറ്റ് സാമൂഹമ്യമാധ്യമങ്ങളില്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു.

തൊഴിലുടമകള്‍ക്കും സ്‌പോണ്‍സര്‍മാക്കും തങ്ങളുടെ കീഴിലുള്ള ഇന്ത്യക്കാരുടെ മരണം deathregistration.dubai.in എന്ന ഇമെയില്‍ വിലാസത്തിലോ 971-507347676 എന്ന നമ്പറിലേക്കോ അിയിക്കാം. തുടര്‍ നടപടികള്‍ക്ക് ക്ലിയറന്‍സ് കോണ്‍സുലേറ്റില്‍ നിന്ന് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായിലും വടക്കന്‍ എമിറേറ്റ്‌സിലും മരണപ്പെട്ട ചില ഇന്ത്യക്കാരുടെ വിവരങ്ങള്‍ യഥാ സമയം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറിയിപ്പ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ