മലയാള സിനിമയിൽ പാട്ടുകളിലൂടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ കയറ്റിയ വ്യക്തിയാണ് ദീപക്.
മലയാള സിനിമയിൽ പാട്ടുകളിലൂടെ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. കരിയറിന്റെ തുടക്കത്തിൽ തന്നെ ചെയ്ത പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ കയറ്റിയ വ്യക്തിയാണ് ദീപക്.
നിരവധി ഗായകരോടൊപ്പം വർക്ക് ചെയ്തിട്ടുള്ള ദീപക് ദേവ്, ഉദിത് നാരായണനോടൊപ്പം ഗാനം ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ്. സ്പീഡ് ട്രാക്ക്, ലയൺ എന്നീ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച ഗാനങ്ങൾ വലിയ സ്വീകാര്യത നേടിയിരുന്നു.
ഉദിത് നാരായണൻ പാടുന്നത് അർത്ഥം അറിയാതെയാണെന്നും അതൊന്നും അറിയാൻ അദ്ദേഹം ശ്രമിക്കാറില്ലെന്നും ദീപക് ദേവ് പറയുന്നു. മൊത്തത്തിലുള്ള ഇമോഷൻ എന്താണെന്നാണ് അദ്ദേഹം ചോദിക്കാറെന്നും പറയുന്ന വാക്കുകൾ മിക്കതും തെറ്റായിരിക്കുമെന്നും ദീപക് പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ദീപക്.
‘ഉദിത് ജി പാടുന്നത് തന്നെ ചിരിച്ചുകൊണ്ടാണ് , അർത്ഥം ഒന്നും അറിഞ്ഞിട്ടല്ല. എന്താണോ ഇമോഷൻ , ആ മൂഡ് പിടിക്കാമെന്ന് അദ്ദേഹം പറയും. ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറയും. നമ്മുടെ പല അക്ഷരങ്ങളും അവരുടെ ഭാഷയിലില്ല.
ഇപ്പോൾ ഏതേതോ ഗന്ധർവന്റെ എന്ന വാരി പാടുമ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞത് , ഹിന്ദിയില്ലേ യേ തേതോ എന്ന വാക്കാണ്. എന്നാൽ ശരി പിടിച്ചോയെന്ന് പറഞ്ഞാണ് അത് പാടിയത്.
കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ചാണ് പാടുന്നത്. പക്ഷെ എന്താണ് പാടുന്നതെന്ന് പുള്ളിക്ക് അറിയില്ല. പക്ഷെ നമ്മൾ , ഹിന്ദിയിൽ ഇങ്ങനെയൊരു അർത്ഥമാണ് എന്നൊക്കെ പറഞ്ഞാണ് അദ്ദേഹത്തിന്നെ കൊണ്ട് പാടിക്കുന്നത്. ശരിക്കും അതൊരു ടാസ്ക് ആണ്. പാടുമ്പോൾ നല്ല എക്സ്പ്രെഷനൊക്കെ ഉണ്ടാവും.
പക്ഷെ എല്ലാം തെറ്റായിരിക്കും. അർത്ഥം ശ്രദ്ധിക്കുമ്പോൾ ആ എക്സ്പ്രഷൻ പോവും. കാരണം അത് പുള്ളിക്ക് ഭാഗ്യത്തിന് കിട്ടുന്നതാണ്. അതൊരു വെല്ലുവിളി തന്നെയായിരുന്നു. പുള്ളിക്ക് വരിയുടെ അർത്ഥങ്ങൾ ഒന്നും കേൾക്കേണ്ട ആവശ്യമില്ല,’ദീപക് ദേവ് പറയുന്നു.
Content Highlight: Deepak Dev Talk About Udhith Narayanan