ഗോട്ട് ലൈഫിലെ G.O.A.T അദ്ദേഹമാണ്, ഞാൻ കാത്തിരിക്കുകയാണ്: ദീപക് ദേവ്
Entertainment
ഗോട്ട് ലൈഫിലെ G.O.A.T അദ്ദേഹമാണ്, ഞാൻ കാത്തിരിക്കുകയാണ്: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th March 2024, 8:25 am

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ആടുജീവിതം.

10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്ക് ഓവര്‍ ചര്‍ച്ചാവിഷയമായിരുന്നു. 30 കിലോയോളമാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മ്യൂസിക് ട്രാക്കിനും ഗംഭീര സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എ. ആർ റഹ്മാൻ ആലപിച്ച ഹോപ്പ് സോങ് ഇറങ്ങിയിരുന്നു.

ചിത്രത്തിന്റെ പേര് പോലെ ഗോട്ട് ആയിട്ടുള്ള ഒരു സംഗീത സംവിധായകൻ ഉള്ളത് കൊണ്ട് മ്യൂസിക് ഡിപ്പാർട്മെന്റ് തീർച്ചയായും മികച്ചതാവുമെന്ന് ദീപക് ദേവ് പറയുന്നു. ആടുജീവിതത്തിന്റെ ഓഡിയോ ലോഞ്ചിന് പങ്കെടുക്കാൻ വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ദീപക്. പൃഥ്വിയുടെ അഭിനയം കാണാൻ താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

‘കുറെ വർഷമായിട്ട് ഷൂട്ട് ചെയ്യുന്ന ഒരു പ്രൊജക്ടാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പൃഥ്വി കഥാപാത്രത്തിനായി കൊടുത്ത എഫർട്ട് നന്നായി വരണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്.
ആടുജീവിതം പൃഥ്വിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികകല്ലായേക്കും. ഞാൻ അതിനായി പ്രതീക്ഷിക്കുകയാണ്.

ഗോട്ട് എന്ന് പറഞ്ഞാൽ ഗ്രേറ്റസ്റ്റ് ഓഫ്‌ ആൾ ടൈംസ് എന്നൊരു അർത്ഥം കൂടിയുണ്ട്. അതുപോലെ ഗ്രേറ്റസ്റ്റായ ഒരാളാണ് ആടുജീവിതത്തിന്റെ സംഗീത സംവിധായകൻ.

അതുകൊണ്ട് തന്നെ തീർച്ചയായും ആ സെക്ഷൻ എല്ലാംകൊണ്ടും മികച്ചതാവുമെന്ന് നമുക്ക് ഉറപ്പാണ്. അതിനോടൊപ്പം പൃഥ്വിയുടെ അഭിനയവും കാണാൻ കൊതിച്ചി

 

Content Highlight: Deepak Dev Talk About A.R. Rahman And Adujeevitham