Cricket
കളിച്ചത് ആറ് ടെസ്റ്റ് മാത്രം, നാല് തവണ അഞ്ച് വിക്കറ്റ് നേട്ടം, ആകെ വിക്കറ്റ് 36; അത്ഭുതമായി കെയ്ല്‍ ജാമീസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jan 06, 02:06 pm
Wednesday, 6th January 2021, 7:36 pm

വില്ലിംഗ്ടണ്‍: കെയ്ല്‍ ജാമീസണ്‍. ലോകക്രിക്കറ്റില്‍ ഈ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന്റെ ടെസ്റ്റ് കുപ്പായത്തില്‍ അരങ്ങേറിയ ഈ 26-കാരന്‍ ഭാവിതാരമെന്ന് ഇതിനോടകം പേരെടുത്ത് കഴിഞ്ഞു. വെറും ആറ് ടെസ്റ്റില്‍ മാത്രം ഇതുവരെ കളിച്ച ജാമീസണ്‍ 36 വിക്കറ്റുകളാണ് ഇതിനോടകം സ്വന്തമാക്കിയിട്ടുള്ളത്.

ഇതില്‍ നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ 11 വിക്കറ്റാണ് ജാമീസണ്‍ സ്വന്തമാക്കിയത്.

ബാറ്റിംഗില്‍ വില്യംസണ്‍ സ്ഥിരത പുലര്‍ത്തുമ്പോള്‍ ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയുമുള്ള കിവീസ് ബൗളിംഗ് നിരയുടെ കുന്തമുനയാകുകയാണ് ജാമീസണ്‍.

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍ എന്നീ ടീമുകളാണ് ഇതുവരെ ജാമീസണിന്റെ ബൗളിംഗ് വീര്യം നേരിട്ടറിഞ്ഞിട്ടുള്ളത്. അതേസമയം ജാമീസണ്‍ കളിച്ച ആറ് ടെസ്റ്റും സ്വന്തം നാട്ടിലാണ്.

ബാറ്റിംഗിലും മികച്ച പ്രകടനം നടത്താന്‍ ജാമീസണായിട്ടുണ്ട്. 226 റണ്‍സ് ആകെ നേടിയിട്ടുള്ള ജാമീസണിന്റെ ഉയര്‍ന്ന സ്‌കോര്‍ 56 ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Decoding the numbers of New Zealand’s Kyle Jamieson in Tests