Advertisement
Entertainment
സിനിമക്ക് ശേഷം ഇമോഷണലായി മെസേജയച്ചു; മറുപടി കണ്ട് ഇയാളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി: ദര്‍ശന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 27, 03:00 am
Thursday, 27th June 2024, 8:30 am

വളരെ കുറഞ്ഞ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ താരമാണ് ദര്‍ശന രാജേന്ദ്രന്‍. 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ജയ ജയ ജയ ജയഹേ എന്ന സിനിമയിലൂടെയാണ് ദര്‍ശന മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത്. രാജീവ് രവിയോടൊപ്പവും പ്രവര്‍ത്തിച്ച താരമാണ് ദര്‍ശന. തന്റെ ഏറ്റവും പുതിയ ചിത്രമായ പാരഡൈസിന്റെ ഭാഗമായി ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് രവിയുടെ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംസാരിക്കുകയാണ് ദര്‍ശന രാജേന്ദ്രന്‍.

‘അദ്ദേഹം എല്ലാവര്‍ക്കും ഫേവറൈറ്റായ ഒരു വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളെല്ലാം കാണാറുണ്ട്. രാജീവേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ നമുക്ക് ചില ചിന്തകള്‍ വരും. അതായത് അങ്ങനെ ചെയ്താലോ, ഇങ്ങനെ ചെയ്താലോ എന്നൊക്കെ തോന്നും. പക്ഷെ രാജീവേട്ടന്റെ കൂടെയുള്ള സിനിമ ചെയ്യുമ്പോള്‍ അതിന്റെ ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല.

കാരണം രാജീവേട്ടന് ഓരോ കാര്യങ്ങളെ കുറിച്ചും കൃത്യമായി അറിയാം. എല്ലാവരുടെയും കാര്യം അങ്ങനെയല്ല. ചിലപ്പോള്‍ നമ്മള്‍ ഒരു സിനിമ കാണുമ്പോള്‍ ഏതെങ്കിലും ഒരു സീന്‍ വരുമ്പോള്‍ അത് ഇന്‍ട്രസ്റ്റിങ്ങാണെന്ന് തോന്നും പക്ഷെ സ്‌ക്രീനിലേക്ക് അത് കമ്മ്യൂണിക്കേറ്റ് ആവാത്ത സാഹചര്യമുണ്ടാകാം. പക്ഷെ രാജീവേട്ടന്റെ സിനിമ അങ്ങനെയല്ല. എനിക്ക് സിനിമാറ്റോഗ്രാഫിയെ കുറിച്ച് ഒന്നുമറിയില്ല. എങ്കിലും അദ്ദേഹത്തിന്റെ സിനിമ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങളോട് ചേര്‍ന്ന് യാത്ര ചെയ്യുന്ന ഫീലാകും ലഭിക്കുക.

Also Read: ഒരു ഡ്യൂപ്പിന്റെയും സഹായമില്ലാതെ ആറ് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ലാലിനെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്: ശങ്കര്‍

ഒരു തവണ ഞാന്‍ രാജീവേട്ടന്റെ സിനിമ കണ്ട് വളരെ ഇമോഷണലായി മെസേജ് അയച്ചു. ‘ഒരു ആക്ടറിന്റെ എല്ലാ ചിന്തകളും നിങ്ങള്‍ ക്യാച്ച് ചെയ്തു, എനിക്ക് അത് പെട്ടെന്ന് കണക്ട് ആയി. താങ്ക്യു’ എന്നായിരുന്നു ആ മെസേജ്. ഉടനെ അദ്ദേഹം മറുപടി തന്നത് ‘അതേ, അതാണല്ലോ എന്റെ ജോലി’ എന്നാണ്. എനിക്ക് അപ്പോള്‍ കുഴപ്പമില്ല, ഇയാളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നി,’ ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞു.


Content Highlight: Darshana Rajendran Talks About Rajeev Ravi