എന്റെ ഓരോ ചെറിയ മൂവ്‌മെന്റും മിസ്സാകാതെ ഷൂട്ട് ചെയ്ത ഒരൊറ്റ ക്യാമറമാന്‍ മാത്രമേയുള്ളൂ, അത് അയാളാണ്: ദര്‍ശന രാജേന്ദ്രന്‍
Entertainment
എന്റെ ഓരോ ചെറിയ മൂവ്‌മെന്റും മിസ്സാകാതെ ഷൂട്ട് ചെയ്ത ഒരൊറ്റ ക്യാമറമാന്‍ മാത്രമേയുള്ളൂ, അത് അയാളാണ്: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th June 2024, 11:15 pm

ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. വളെര ചെറിയ കാലം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമാകന്‍ ദര്‍ശനക്ക് സാധിച്ചു. ജയ ജയ ജയ ഹേയിലെ വേഷം താരത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കി. ലോക പ്രശസ്തനായ സംവിധായകന്‍ പ്രസന്ന വിത്തനാഗേ സംവിധാനം ചെയ്യുന്ന പാരഡൈസാണ് ദര്‍ശനയുടെ പുതിയ ചിത്രം.

ഇതിഹാസ സംവിധായകന്‍ മണിരത്‌നമാണ് ചിത്രം നിര്‍മിക്കുന്നത്. ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഐ.എഫ്.എഫ്.കെയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആഭ്യന്തര യുദ്ധത്തിന്റെ സമയത്ത് ശ്രീലങ്കയിലെത്തുന്ന രണ്ട് മലയാളി ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദര്‍ശന.

ചിത്രത്തിന്റെ ഛായാഗ്രഹകന്‍ രാജീവ് രവിയായിരുന്നെന്നും ഓരോ സീന്‍ എടുക്കുന്ന സമയത്തും തന്റെ ചെറിയ മൂവ്‌മെന്റ് പോലും ഒപ്പിയെടുക്കാന്‍ രാജീവ് രവിക്ക് സാധിച്ചുവെന്നും ദര്‍ശന പറഞ്ഞു. ഇതുവരെ അങ്ങനെയൊന്ന് തന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ച് രാജീവിന് മെസേജയച്ചപ്പോള്‍ തന്റെ പണി ഇതാണെന്ന് മറുപടി തന്നെന്നും ദര്‍ശന കൂട്ടിച്ചേര്‍ത്തു. പാരഡൈസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പാരഡൈസ് സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ഓരോ ഷോട്ടിലും നമ്മള്‍ അതിനെക്കുറിച്ച് ചിന്തിച്ച് ചെറിയ ചില മൂവ്‌മെന്റ്‌സ് ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം രാജീവേട്ടന്‍ ക്യാപ്ചര്‍ ചെയ്യുന്നുണ്ടായിരുന്നു. എനിക്ക് ഇത് മനസിലായത് ബുസാന്‍ ഫിലിം ഫെസ്റ്റിലെ പ്രീമിയര്‍ കഴിഞ്ഞപ്പോഴാണ്. പല സിനിമ.ിലും നമ്മുടെ ഇത്തരം മൂവ്‌മെന്റ്‌സ് മിസ്സാകാറുണ്ട്. ഈ സിനിമയില്‍ അതുണ്ടായില്ല. സിനിമ കണ്ട ശേഷം ഞാന്‍ ഈ കാര്യം പറഞ്ഞുകൊണ്ട് രാജീവേട്ടന് മെസേജയച്ചു. ‘എന്റെ പണി ഇതാണ്’ എന്നായിരുന്നു പുള്ളി തന്ന മറുപടി,’ ദര്‍ശന പറഞ്ഞു.

Content Highlight: Darshana Rajendran shares the experience with Rajeev Ravi in Paradise movie