തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 14ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിവരം.
ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. കേരളത്തിലും 14 മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
നിലവില്‍ പ്രവചിക്കപ്പെട്ട ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
അതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
കേരള തീരത്തു നിന്നുള്ള മത്സ്യബന്ധനം മെയ് 14 മുതല്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുകയാണ്. നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ മെയ് 14ന് മുമ്പ് സുരക്ഷിത തീരത്തേക്ക് മാറണമെന്നും മുന്നറിയിപ്പ് ഉണ്ട്.
തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളില്‍ മെയ് 14നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മെയ് 15നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക