ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് നേരിടേണ്ടി വന്നത് അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനാണ് ലോകത്ത് ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്ത ദുരനുഭവം ഉണ്ടായത്.
ലചുര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഘനശ്യാം എന്ന യുവാവാണ് ആശുപത്രി ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത.് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടാണ് ഘനശ്യാമിന് പരുക്കേറ്റത്. ആറുകുട്ടികള്‍ക്കും അപകടത്തില്‍ പരുക്കേറ്റത്. ബസ് ഓടിച്ചത് ഘനശ്യാമായിരുന്നു.
അപകടത്തില്‍ വലതുകാലിന്റെ പാദം വേര്‍പെട്ട നിലയിലാണ് ഘനശ്യാമിനെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെ കട്ടിലില്‍ കിടത്തിയ ഘനശ്യാമിന് തലയിണയ്ക്ക് പകരം അറ്റുപോയ സ്വന്തം പാദമാണ് ആശുപത്രി ജീവനക്കാര്‍ തലയ്ക്കടിയില്‍ വെച്ചു കൊടുത്തത്.
ബന്ധുക്കളാണ് ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് ബഹളമായതോടെ മാത്രമാണ് പാദം മാറ്റി ഘനശ്യാമിന് തലയിണ നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഘനശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മാറ്റി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മനോരമയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തേ കേരളത്തിലെത്തിയ യോഗി ആദിത്യനാഥ് ഇവിടെയുള്ള ആശുപത്രികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രികളെ കണ്ടുപഠിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു. അന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ ആദിത്യനാഥിനുള്ള മറുപടി മലയാളികള്‍ നല്‍കിയിരുന്നു.
വീഡിയോ: