കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിലെ മത്സരത്തിൽ ഇസ്തികളോനെതിരെ അൽ നസർ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം.
മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരത്തിന് ശേഷം ആരാധകർ വിജയം ആഘോഷിക്കുന്നതൊടൊപ്പം സൂപ്പർ താരം ലയണൽ മെസിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പരാമർശം നടത്തി.
യു.എസ് ഓപ്പൺ കപ്പ് ഫൈനലിൽ മെസിയുടെ ടീമായ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. എന്നാൽ ആ മത്സരത്തിൽ പരിക്കേറ്റ ലയണൽ മെസി കളിച്ചിരുന്നില്ല. ഇതിനോടൊപ്പം റൊണാൾഡോയുടെ ടീം വിജയിക്കുകയും ചെയ്തതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ മുന്നോട്ട് വന്നത്.
റൊണാൾഡോ വിജയം ആഘോഷിക്കുന്ന വീഡിയോയുടെ താഴെയാണ് കമന്റുമായി ആരാധകർ രംഗത്ത് വന്നത്.
No one has scored more UEFA Champions League goals than Cristiano Ronaldo.
Now he’s got his first goal in the AFC Champions League 🌟 pic.twitter.com/R7lF6kUExz
— B/R Football (@brfootball) October 2, 2023
‘റൊണാൾഡോയാണ് ശരിക്കുമുള്ള ഗോട്ട്, കാരണം മെസിയുടെ ഇടതുകാലിനേക്കാൾ വലുതാണ് റൊണാൾഡോയുടെ കാലുകൾ’ ആരാധകൻ കമന്റ് ചെയ്തു.
Agenda aside Cristiano Ronaldo is winning next year balond’or pic.twitter.com/AmujOZtFqo
— Tony Grey 🀄️ (@uncle_greyy) October 2, 2023
അടുത്ത ബാലൺ ഡി ഓർ അവാർഡ് റൊണാൾഡോ നേടുമെന്നും മറ്റൊരു ആരാധകർ ട്വീറ്റ് ചെയ്തു. ‘ബാലൺ ഡി ഓറിന്റെ അജണ്ട മാറ്റിനിർത്തിയാൽ റോണോ അടുത്ത വർഷത്തെ ബാലൺ ഡി ഓർ നേടും’ എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.
Ronaldo is the GOAT for a reason. His Left foot is bigger than Messi pic.twitter.com/FHmYLsGE9i
— Twilight (@the_marcoli_boy) October 2, 2023
കെ.എസ്.യു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 44ാം മിനിട്ടിൽ സെനിൻ സെബായിയിലൂടെ ഇസ്തികളോ ആണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിക്ക് ശേഷം അൽ നസർ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു. മത്സരത്തിന്റെ 66ാം മിനിട്ടിൽ സൂപ്പർ താരം റൊണാൾഡോ ഗോൾ നേടികൊണ്ട് അൽ നസറിനെ ഒപ്പമെത്തിച്ചു. പിന്നീട് 72, 77 മിനിട്ടുകളിൽ ടാലിസ്ക ഇരട്ടഗോൾ നേടി ടീമിന് വിജയം നേടി കൊടുത്തു.
സൂപ്പർ താരം റൊണാൾഡോ ഈ സീസണിൽ പത്ത് മത്സരങ്ങളിൽ നിന്നും 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. താരത്തിന്റ മിന്നും ഫോം വരും മത്സരങ്ങളിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlight: Cristiano Ronaldo fans celebrate social media the Al Nasser’s win.