സൗദി പ്രോ ലീഗില്‍ നടന്ന കരുത്തരുടെ പോരാട്ടമായ അല്‍ നസര്‍-അല്‍ ഹിലാല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കുവെച്ചത്.
മത്സരത്തില്‍ ഒരു അസിസ്റ്റ് നേടികൊണ്ട് മികച്ച പ്രകടനമാണ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ നടത്തിയത്. മത്സരം തുടങ്ങി ഒന്നാം മിനിട്ടില്‍ തന്നെ ഒറ്റാവിയയിലൂടെ അല്‍ നസര്‍ ആണ് ആദ്യം ഗോള്‍ നേടിയത്.
THE boy pic.twitter.com/4ouVAjp37X
— AlNassr FC (@AlNassrFC_EN) May 17, 2024
പെനാല്‍ട്ടി ബോക്‌സിന് പുറത്തുനിന്നും റൊണാള്‍ഡോ നല്‍കിയ പാസില്‍ നിന്നും താരം ഒരു ബുള്ളറ്റ് ഷോട്ടിലൂടെ അല്‍ ഹിലാലിന്റെ പോസ്റ്റിലേക്ക് പന്തെത്തിക്കുകയായിരുന്നു. ഈ സീസണിലെ റൊണാള്‍ഡോയുടെ 11ാം അസിസ്റ്റ് ആയിരുന്നു ഇത്. ഇതോടെ ഈ സീസണില്‍ 33 ഗോളുകളും 11 അസിസ്റ്റുകളും ആണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ അക്കൗണ്ടില്‍ ഉള്ളത്.
Ronaldo now has 44 goal contributions, the 𝐌𝐎𝐒𝐓 𝐄𝐕𝐄𝐑 in a single Saudi Pro League season! 😮👏 pic.twitter.com/25lPUjUE3m
— 433 (@433) May 17, 2024
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തുന്ന താരമായി മാറാനാണ് റൊണാള്‍ഡോ സാധിച്ചത്. സൗദി ലീഗിന് പുറമേ ഈ സീസണിലെ മുഴുവന്‍ മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും 13 അസിസ്റ്റുകളും ആണ് അല്‍ നസര്‍ നായകന്റെ അക്കൗണ്ടില്‍ ഉള്ളത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ മീറ്റര്‍ ലൂടെയാണ് അല്‍ ഹിലാല്‍ സമനില ഗോള്‍ നേടിയത്. മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടായിരുന്നു താരം അല്‍ ഹിലാലിനായി ആവേശകരമായ സമനില ഗോള്‍ നേടിയത്.
സമനിലയോടെ 32 മത്സരങ്ങളില്‍ നിന്നും 29 വിജയവും മൂന്ന് സമനിലയും അടക്കം 90 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും 25 വിജയവും മൂന്നു സമനിലയും നാലു തോല്‍വിയും അടക്കം 78 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.
മെയ് 23ന് അല്‍ തായ്‌ക്കെതിരെയാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. അന്നുതന്നെ നടക്കുന്ന മത്സരത്തില്‍ അല്‍ റിയാദാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം.
അതേസമയം 2023-24 സൗദി പ്രൊ ലീഗ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. അല്‍ അസാമിനെതി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു അല്‍ ഹിലാല്‍ സൗദിയിലെ ചാമ്പ്യന്മാരായി മാറിയത്.
Content Highlight: Cristaino Ronaldo create a new record in SPL