national news
ഉള്ളിയില്‍ കുടുങ്ങി രാം വിലാസ് പാസ്വാനും; മന്ത്രിക്കെതിരെ ക്രിമിനല്‍ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 07, 01:28 pm
Saturday, 7th December 2019, 6:58 pm

പാട്‌ന: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനെതിരെ ക്രിമിനല്‍ പരാതി. ഉള്ളിവില ഉയര്‍ന്നതിനെ കുറിച്ച് മന്ത്രിയുടെ പ്രതികരണം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതി.

മുസഫര്‍പൂര്‍ മിതാന്‍പുര സ്വദേശി രാജു നയ്യാറാണ് കോടതിയില്‍ പരാതി നല്‍കിയത്. വഞ്ചനക്കും കളവിനും കേസെടുക്കണമെന്നാണ് രാജു നയ്യാരുടെ ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരിഞ്ചന്തയില്‍ വില്‍ക്കുന്നത് കൊണ്ടാണ് ഉള്ളി വില ഉയരുന്നതെന്ന് മന്ത്രി പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു. ഈ പരാമര്‍ശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാല്‍ പാസ്വാനെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പാട്‌നയില്‍ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഉള്ളി ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാനുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ