തിരുവനന്തപുരം സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി; പാർട്ടി വിടുമെന്ന് മധു മുല്ലശ്ശേരി
Kerala News
തിരുവനന്തപുരം സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി; പാർട്ടി വിടുമെന്ന് മധു മുല്ലശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2024, 6:27 pm

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.ഐ.എമ്മിൽ വൻ പൊട്ടിത്തെറി. സംസ്ഥാനത്തുടനീളം വിഭാഗിയത പ്രശ്നം നേരിട്ട് സി.പി.ഐ.എം. അവസാനമായി തിരുവനന്തപുരത്തും സി.പി.ഐ.എമ്മിൽ വിഭാഗീയത നേരിട്ടിരിക്കുകയാണ്.

മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം.

എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇറങ്ങിപ്പോക്കിന് പിന്നലെ മധു പാർട്ടി വിട്ടേക്കുമെന്നാണ് സൂചന. അതേസമയം ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സി.പി.ഐ.എമ്മിലുണ്ടായ പ്രശ്‌നം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു.

ഏരിയാ കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ ഒരു പക്ഷം പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് കരുനാഗപ്പള്ളി സി.പി.ഐ.എമ്മിലുണ്ടായ പ്രശ്‌നം. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചു.

ഇത്തരം പ്രവണതകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും ഒറ്റപ്പെട്ട സംഭവമാണിതെന്നുമുള്ള എം.വി ഗോവിന്ദന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് തിരുവനന്തപുരത്തും പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടായിരിക്കുന്നത്.

 

Content Highlight: CPM area secretary quits madhu mullasseri quits area conference