സംസ്ഥാന വനിതാ നേതാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് പരാതി കൊടുത്തിട്ടും എന്തുകൊണ്ടാണ് നേതാക്കള്‍ പ്രതികരിക്കാത്തത് എന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
”ജനാധിപത്യപരമായി മത്സരിച്ച എ.ഐ.എസ്.എഫ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നേടിയ സ്വീകാര്യതയില്‍ വിറളി പൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറത്തു നിന്ന് മാരകായുധങ്ങളുമായെത്തിയ ഗുണ്ടകളും ചേര്‍ന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. എസ്.എഫ്.ഐ ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം സംഘടിപ്പിക്കും’,എന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.
എം.ജി. യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷം നടന്നത്. സംഭവത്തില്‍ എ.ഐ.എസ്.എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു.
സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിനാണ് തങ്ങളെ ആക്രമിച്ചതെന്ന് കോട്ടയം എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷാജോ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.