റാഞ്ചി: ആദിവാസികള്‍ ഒരിക്കലും ഹിന്ദുക്കളല്ലെന്നും ഹിന്ദുക്കള്‍ ആവുകയില്ലെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.
ആദിവാസികളും ഗോത്രവര്‍ഗക്കാരും ഹിന്ദുക്കളാണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസികള്‍ ഹിന്ദുക്കള്‍ അല്ലാ എന്നതില്‍ ഒരു സംശയമില്ലെന്നും സോറന്‍ പറഞ്ഞു. പ്രകൃതിയെ ആരാധിക്കുന്നതുകൊണ്ടാണ് അവരെ പരമ്പരാഗതമായ ആളുകളായി പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത സെന്‍സസില്‍ ആദിവാസികള്‍ക്കായി പ്രത്യേക കോളം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവഴി ആദിവാസികള്‍ക്ക് അവരുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സമുദായങ്ങളില്‍ നിന്നുളളവരെ കാലങ്ങലായി അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രീതിയാണ് ഉള്ളതെന്നും സോറന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക