മേപ്പാടി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ച് നൽകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ സന്ദർശിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
മേപ്പാടി: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ കോൺഗ്രസ് നൂറിലധികം വീടുകൾ നിർമിച്ച് നൽകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ സന്ദർശിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കേരളത്തിൽ ഇതുവരെ ഒരു പ്രദേശത്തും ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും കേന്ദ്ര സർക്കാരിന് മുന്നിൽ വിഷയം ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ ഇന്നലെ മുതൽ വയനാട്ടിൽ ഉണ്ടെന്നും ഭീകരമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
“ഇന്നലെ മുതൽ വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് ഭരണസമിതിയും പഞ്ചായത്തുമായി ചർച്ച നടത്തി. അവർ തകർന്ന വീടുകൾ ഉൾപ്പടെയുള്ള നാശനഷ്ടങ്ങളുടെ കണക്ക് വിശദീകരിച്ചു. വയനാടിനെ കോൺഗ്രസ് എല്ലാ വിധത്തിലും സഹായിക്കു.
വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി നൂറിലധികം വീടുകൾ നിർമിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരമൊരു ദുരന്തം ഒരു പ്രദേശത്തുപോലും കേരളം കണ്ടിട്ടില്ല.ഞാൻ ഈ വിഷയം കേന്ദ്രത്തിന് മുന്നിലും അവതരിപ്പിക്കും,” രാഹുൽ ഗാന്ധി പറഞ്ഞു.
1991ൽ തൻ്റെ പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അനുഭവിച്ച അതേ വേദനയാണ് ഉരുൾപൊട്ടലുണ്ടായ സ്ഥലം സന്ദർശിപ്പോൾ തോന്നിയതെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അതിനിടെ, ഉരുള്‍പൊട്ടലില്‍ മരണം 333 ആയി ഉയര്‍ന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 180 മൃതദേഹങ്ങളാണ്. രക്ഷാദൗത്യത്തില്‍ നേവിയുടെ ഹെലികോപ്റ്ററും പങ്കുചേരും.
107 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 105 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മുണ്ടക്കൈയിലും ചൂരല്‍മലയിലയുമായി 284 പേരെ ഇനിയും കണ്ടെത്താനുണ്ട്. 96 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തിരിച്ചറിയാത്ത 76 മൃതദേഹങ്ങള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlight: Congress to build over 100 houses in landslide-hit Wayanad, announces Rahul Gandhi