ദല്‍ഹി കലാപം; വസ്തുതാന്വേഷണ സംഘം രൂപീകരിച്ച് കോണ്‍ഗ്രസ്, സംഘത്തില്‍ അഞ്ച് പേര്‍
DELHI VIOLENCE
ദല്‍ഹി കലാപം; വസ്തുതാന്വേഷണ സംഘം രൂപീകരിച്ച് കോണ്‍ഗ്രസ്, സംഘത്തില്‍ അഞ്ച് പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th February 2020, 4:55 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മുകുള്‍ വാസ്‌നിക്, താരിഖ് അന്‍വര്‍, സുഷ്മിത ദേവ്, ശക്തിസിംഗ് ഗോഗില്‍, കുമാരി ശെല്‍ജ എന്നിവരാണ് സമിതിയില്‍ ഉള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം വിശദമായ റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്.

സംഭവത്തില്‍ അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപ്രതിയെ കണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.