തുടര്‍ച്ചയായ ബോക്‌സ് ഓഫീസ് ദുരന്തങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് ആഘോഷിച്ച സിനിമയാണ് ബ്രഹ്മാസ്ത്ര. പുതിയൊരു അസ്ത്രാവേഴ്‌സിന് തുടക്കം കുറിച്ച അയാന്‍ മുഖര്‍ജി ദൃശ്യവിസ്മയം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ തീര്‍ത്തത്.
വി.എഫ്.എക്‌സിലൂടെയുള്ള ദൃശ്യവിസ്മയത്തിന് കയ്യടി ഉയര്‍ന്നപ്പോള്‍ തന്നെ നായകനായ ശിവയുടെയും നായിക ഇഷയുടെയും ക്രിഞ്ച് ലവ് സ്‌റ്റോറിയാണെന്ന വിമര്‍ശനവും വന്നു. ഇഷയുടെ എണ്ണിയിലൊടുങ്ങാത്ത ശിവ വിളിയും ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ ബ്രഹ്മാസ്ത്രയിലെ ശിവ വിളികളുടെ കമ്പൈലേഷൻ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. ശിവ വിളികള്‍ മാത്രം കൂട്ടിച്ചേര്‍ത്തിരിക്കുന്ന വീഡിയോ ഏകദേശം ഒന്നര മിനിട്ടോളമുണ്ട്.
സെപ്റ്റംബര്‍ ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ റൊമാന്റിക് പോഷന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
പ്രണയത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്. സിനിമയുടെ മറ്റ് ഘടകങ്ങളെല്ലാം മികച്ച് നിന്നപ്പോള്‍ പ്രണയം പക്കാ ക്ലീഷേ ആയിപ്പോവുകയായിരുന്നു. പത്ത് വര്‍ഷം കഥക്ക് പുറകെ നടന്നിട്ടും പുതിയൊരു പ്രണയ ട്രാക്ക് കണ്ടെത്താന്‍ മാത്രം അയാന്‍ മുഖര്‍ജിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Brahmastra Shiva Cut pic.twitter.com/056UpctVbr
— Hrithik Loves SRK and SRKians (@KrisLovesMovies) November 6, 2022
ഷാരൂഖ് ഖാന്‍, നാഗാര്‍ജുന, അമിതാഭ് ബച്ചന്‍, മൗനി റോയ് തുടങ്ങിയ വലിയ താരനിര തന്നെയാണ് ബ്രഹ്മാസ്ത്രയിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബ്രഹ്മാസ്ത്ര പാര്‍ട്ട് 2 ദേവ് ആദ്യഭാഗത്തിന്റെ റിലീസ് ദിനത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തില്‍ ദീപിക പദുക്കോണാണ് നായികയാവുന്നത്. നായക സ്ഥാനത്തേക്ക് രണ്‍ധീര്‍ സിങ്, യഷ് മുതലായവരുടെ പേരുകളും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
Content Highlight: Compilation video of alia calling Shiva in Brahmastra is circulating on Twitter