ന്യൂദല്‍ഹി: വര്‍ഗീയ കലാപം നടന്ന സ്ഥലത്ത് അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച ബി.ജെ.പി എം.പി ഉള്‍പ്പെടെയുള്ളവരെ പൊലീസ് വീട്ടു തടങ്കലിലാക്കി. തെലങ്കാന ടൗണിലാണ് സംഭവം നടന്നത്.
നിസാമാബാദില എം.പി അരവിന്ദ് ധര്‍മപുരിയെയാണ് അനുമതിയില്ലാതെ സ്ഥലത്തേക്ക് കടക്കുന്നതിനിടെ പൊലീസ് വീട്ടുതടങ്കലിലാക്കിയത്. കലാപവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40 പേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് അറിയിച്ചു.
തെലങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലെ ഭൈന്‍സയില്‍ ഞായറാഴ്ച രാത്രിയാണ് വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ഗീയ സംഘട്ടനത്തിലേക്ക് എത്തിയത്.
600ല്‍ അധികം പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടണ്ട്. ഇരു ഭാഗങ്ങളിലേയും സാമുദായിക നേതാക്കളുമായി പൊലീസ് സംസാരിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക