മോദി നിങ്ങളാ എ.സി കാറില്‍ നിന്ന് പുറത്തിറങ്ങ്; സ്യൂട്ടുമിട്ട് ഓഫീസിലേക്ക് സൈക്കിളില്‍ റോബര്‍ട്ട് വദ്ര; ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധം
national news
മോദി നിങ്ങളാ എ.സി കാറില്‍ നിന്ന് പുറത്തിറങ്ങ്; സ്യൂട്ടുമിട്ട് ഓഫീസിലേക്ക് സൈക്കിളില്‍ റോബര്‍ട്ട് വദ്ര; ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 1:35 pm

ന്യൂദല്‍ഹി: ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സെക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ പ്രതിഷേധം.

നഗരത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

‘നിങ്ങള്‍ (പ്രധാനമന്ത്രി) എ.സി കാറുകളില്‍ നിന്ന് പുറത്തുവന്ന് ആളുകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് കാണണം, അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഇന്ധനവില കുറയ്ക്കും,” വദ്ര പറഞ്ഞു.

അതേസമയം, ഇന്ധന വില കുറയ്ക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചിരുന്നു.

ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.

രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിരുന്നു. ഇന്ധനവില വര്‍ധനവ് പച്ചക്കറിയുടെയും മറ്റു അവശ്യ സാധനങ്ങളുടെയും വില വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Come Out Of AC Car”: Robert Vadra, On Bicycle, Slams PM Over Fuel Price