നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല; സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും; നിപയെ നേരിടാന്‍ എല്ലാം സജ്ജം: പിണറായി വിജയന്‍
തിരുവനന്തപുരം: നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ പേരിലേക്ക് വൈറസ് രോഗം പകര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് മാസത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ വൈറസിന്റെ വ്യാപനം തടയാന്‍ ലാബുകള്‍ സജ്ജമാണെന്നും ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍. നിപ രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കുമെന്നും എന്നാല്‍ നിപയെ നേരിടാന്‍ സംസ്ഥാനത്ത് ലാബുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഫലപ്രദമായി. വൈറസ് തുടക്കത്തില്‍ കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 994 പേര്‍ നിരീക്ഷണത്തിലാണ്. 304 സാമ്പിളില്‍ 256 പേരുടെ ഫലം വന്നു. ആറ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒമ്പത് പേര്‍ ഐസൊലേഷനിലുണ്ട്. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ നല്‍കി. 1099 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. നിപ നിര്‍ണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: CM Pinarayi Vijayan about Nipah updates in Media Conference