തിരുവനന്തപുരം: കൊവിഡ്-19 നെ സംബദ്ധിച്ച് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പ് പത്രസമ്മേളനത്തില്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയാന്‍ മാസ്‌ക് പൊതു ജീവിതത്തിന്റെ ഭാഗമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്.ഐ,വിയെ പോലെ ലോകത്താകെ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. സമൂഹത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, കൊവിഡിനെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കലും പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. മാസ്‌ക പൊതു ജീവിത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാവാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ക്രമീകരണം വേണം,’ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് 5.30 ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം.