Football
ക്രിസ്റ്റ്യാനോ റയല്‍ വിടുന്നെന്ന് ശക്തമായ സൂചനകള്‍; കൂടുമാറ്റം ഇറ്റലിയിലേക്കെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jul 03, 05:29 pm
Tuesday, 3rd July 2018, 10:59 pm

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുകയാണെന്ന് സൂചനകള്‍ നല്‍കി യൂറോപ്യന്‍ മാധ്യമങ്ങള്‍. ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്കാണ് താരം കൂടുമാറുന്നതെന്നാണ് മാധ്യമവാര്‍ത്തകള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി 120 മില്ല്യണ്‍ യൂറോയുടെ ഓഫറാണ് യുവന്റസ് ഒരുക്കുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ടുട്ടോ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.



യുവന്റസുമായുള്ള ചര്‍ച്ചകള്‍ പരിഗണിക്കാന്‍ റയല്‍ മാഡ്രിഡ് തയ്യാറാണെന്ന് ഇ.എസ്.പി.എന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

യുവന്റസും റയല്‍ മാഡ്രിഡും തമ്മില്‍ കരാറിലെത്തിയാലും ക്രിസ്റ്റ്യാനോ വ്യക്തിപരമായി കരാര്‍ അംഗീകരിച്ചാലേ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാവൂ.



നേരത്തെ ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍ പ്പിച്ച ശേഷം തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. റയലുമായുള്ള കരാര്‍ പുതുക്കല്‍ ചര്‍ച്ചകള്‍ താരം നടത്തിയതുമില്ല.

ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി നാല് ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വേയോട് തോറ്റാണ് പോര്‍ച്ചുഗല്‍ പുറത്തായത്.