കൊവിഡില്‍ ചൈനയുടെ വീഴ്ച തുറന്നുകാട്ടിയതിന് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകയുടെ നില ഗുരുതരം; ഇടപെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍
World News
കൊവിഡില്‍ ചൈനയുടെ വീഴ്ച തുറന്നുകാട്ടിയതിന് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകയുടെ നില ഗുരുതരം; ഇടപെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th November 2021, 11:58 am

ബീജിങ്: ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍. ഷാങ് സാന്‍ എന്ന 38 കാരിയാണ് ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ചൈനയ്ക്ക് പറ്റിയ വീഴ്ചകള്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച വുഹാനില്‍ അധികൃതരുടെ ഭാഗത്തുന്നിന്നുണ്ടായ വീഴ്ചകള്‍ തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ പകര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് 2020 മെയ് മാസത്തില്‍ ഇവരെ ചൈനീസ് പൊലീസ് പിടികൂടിയത്. ഡിസംബറില്‍ ഇവര്‍ക്ക് നാല് വര്‍ഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു.

ഇവര്‍ ജയിലില്‍ നിരാഹാരം സമരം നടത്തി വരികയായിരുന്നു. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഭക്ഷണം ഉപേക്ഷിച്ച ഷാങിന് മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം നല്‍കുന്നത്. ഷാങിന്റെ അവസ്ഥ അറിഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഷാങിനെ ജയില്‍ മോചിതയാക്കാന്‍ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Chinese Journalist Jailed For Wuhan Covid Coverage “May Not Survive”