National
പീഡനാരോപണം: കഠ്‌വയില്‍ മലയാളി വൈദികന്‍ നടത്തിയ അനാഥാലയത്തില്‍ നിന്നും 8 പെണ്‍കുട്ടികളെ അടക്കം 19 കുട്ടികളെ രക്ഷപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 08, 12:03 pm
Saturday, 8th September 2018, 5:33 pm

കശ്മീര്‍: ജമ്മു കശ്മീരിലെ കഠ്‌വയില്‍ മലയാളി വൈദികന്‍ നടത്തിയ അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ഇതില്‍ 8 പേര്‍ പെണ്‍കുട്ടികളാണ്. അനാഥാലയത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.


ALSO READ: രൂപയുടെ മൂല്യം ഇടിയുന്നത് കാരണം ഇന്ത്യ അധികം അടക്കേണ്ട കടബാധ്യത 68,500 കോടി


മലയാളി വൈദികനായ ആന്റണി തോമസിനെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ ഉള്ള കുറ്റാരോപണങ്ങള്‍ തോമസ് നിഷേധിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

മൊത്തം 21 കുട്ടികളാണ് അനാഥാലയത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര്‍ പത്താന്‍ കോട്ടില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്ന് ആന്റണി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: വിണ്ടും അധികാരത്തില്‍ വരും; 2019 ലെ തെരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ നയിക്കുമെന്നും ബി.ജെ.പി നിര്‍വാഹക സമിതി യോഗം


രക്ഷപ്പെടുത്തിയ കുട്ടികളെ ഗവണ്‍മെന്റിന് കീശിലുള്ള ബാല്‍-ആശ്രമത്തിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇവര്‍ പഞ്ചാബ്, ഹിമാചല്‍, ജമ്മു എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഈ സ്ഥാപനം നടത്താനുള്ള ഒരു രേഖകളും തോമസിന്റെ കൈവശം ഇല്ല. വൈദികന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രീയ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ജമ്മു പ്രസ്സ് ക്ലബിന് പുറത്ത് പ്രകടനം നടത്തി.