Film News
വിജയ് സാറിനെ വിജയ് എന്നാണ് വിളിച്ചത്, നെഞ്ചില്‍ കിടന്നുറങ്ങുന്നതാണ് ഏറ്റവും ഇഷ്ടപ്പെട്ട രംഗം: പുയല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 10, 02:31 pm
Tuesday, 10th October 2023, 8:01 pm

വിജയ് ചിത്രം ലിയോ റിലീസിനൊരുങ്ങുകയാണ്. ഇതിനോടകം തന്നെ പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്‌ലറും പാട്ടുമെല്ലാം ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തില്‍ വിജയ്ക്കാപ്പമെത്തിയ ബാലതാരത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. പുയലാണ് ചിത്രത്തില്‍ വിജയ്‌യുടെയും തൃഷയുടെയും മകളായി അഭിനയിക്കുന്നത്. ലിയോയില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബാലതാരമായ പുയല്‍.

സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പം ബിഹൈന്‍ഡ്‌വുഡ്‌സിന്റെ അഭിമുഖത്തിന് വന്ന പുയലിനോട് അവതാരക വിജയ് സാറിനെ എന്താണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വിജയ് എന്നാണ് വിളിക്കുന്നതെന്നും അങ്ങനെ വിളിച്ചാല്‍ മതിയെന്നാണ് തന്നോട് പറഞ്ഞതെന്നും മറുപടി നല്‍കി.

ഏത് രംഗമാണ് ഷൂട്ട് ചെയ്തതില്‍ ഇഷ്ടപെട്ടതെന്ന് ചോദിച്ചപ്പോള്‍ വിജയ്‌യുടെ നെഞ്ചില്‍ കിടന്നുറങ്ങുന്ന രംഗമാണ് എന്നും പുയല്‍ പറഞ്ഞു. അതിന് കാരണം പടം റിലീസാവുമ്പോള്‍ മനസിലാവും എന്നാണ് ലോകേഷ് ഇതിനോട് പ്രതികരിച്ചത്.

‘ഒരു രംഗത്തില്‍ ഇങ്ങനെ വേണം, ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞാല്‍ സെക്കന്റ് ടേക്കോ തേര്‍ഡ് ടേക്കോ പോകാതെ പുയല്‍ ചെയ്യും. വിജയ്‌യും തൃഷയും അഭിനയിക്കുന്ന ഒരു സീനില്‍ ഇവളുമുണ്ടായിരുന്നു. അത് സിംഗിള്‍ ടേക്കില്‍ ചെയ്തു.

ഓഡിഷനില്‍ കരയുന്ന സീനാണ് എന്ന് പറഞ്ഞപ്പോള്‍ ഒരു സെക്കന്റ് പോലും താമസിക്കാതെ കരയാന്‍ തുടങ്ങി. ഗ്ലിസറില്‍ പോലുമില്ലാതെ കരയുകയാണല്ലോ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടു,’ ലോകേഷ് പറഞ്ഞു.

Content Highlight: child artist puyal about vijay and leo