ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്.
ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്.
എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു കൂട്ടം യുവാക്കളുടെയും അവർ നേരിടുന്ന പ്രശ്നത്തിന്റെയും കഥ പറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങി യുവതാരനിര അണിനിരന്ന ചിത്രം കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും തെലുങ്കിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനന്ദനവുമായി മുന്നോട്ട് വന്നത്.
മലയാളത്തിലെ മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നായി മഞ്ഞുമ്മൽ ബോയ്സിന് മാറാൻ കഴിഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സർവൈവൽ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം. ഹോളിവുഡ് ചിത്രം കാസ്റ്റ് എവേയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ചിദംബരം പറയുന്നു.
ടോം ഹാംങ്സ് നായകനായ പ്രശസ്ത ചിത്രമാണ് കാസ്റ്റ് എവേ. പ്ലെയിൻ ക്രാഷിൽ ഒരു ദ്വീപിൽ ഒറ്റപ്പെട്ടുപോവുന്ന കഥയായിരുന്നു ചിത്രം പറഞ്ഞത്.
‘എന്നെ പിടിച്ചിരുത്തിയ സർവൈവൽ ത്രില്ലർ ചിത്രം കാസ്റ്റ് എവേയാണ്. എനിക്കത് ഒരുപാട് ഇഷ്ടമാണ്,’ചിദംബരം പറഞ്ഞു.
അതേസമയം തന്നെ ഏറ്റവും ടെൻഷൻ അടിപ്പിച്ച ചിത്രം ഹോളിവുഡ് മൂവി ബറീഡാണെന്നും തനിക്ക് അങ്ങനെയൊരു ചിത്രം ചെയ്യാൻ കഴിയില്ലെന്നും സുഷിൻ ശ്യാം പറഞ്ഞു.
എന്നാൽ തനിക്ക് ഇപ്പോഴും പേടിയുള്ള സിനിമയാണ് മലയാള ചിത്രം മാളൂട്ടിയെന്ന് സൗബിനും പറഞ്ഞു.
Content Highlight: Chidhamabaram Talk About His Favorite Survival Thriller Film