റായ്പൂര്‍: വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കുന്നതിനിടെ ബി.ജെ.പി നേതാവുള്‍പ്പെടെ ഒമ്പത് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഛത്തീസ്ഗണ്ഡിലെ കളഹാന്ദി ജില്ലയില്‍ നിന്നാണ് ബി.ജെ.പി നേതാവ് ലോകേഷ് കവാഡിയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്.
Also read പരാജയ ഭീതിയില്‍ മോദി യു.പി തെരഞ്ഞെടുപ്പ് റാലിയില്‍ ജാതീയതയും വര്‍ഗ്ഗീയതയും കലര്‍ത്തുന്നു: മായാവതി
ഇന്നലെയും ഇവര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതായി പറഞ്ഞ പൊലീസ് ആദ്യം മുതലേ ഇവര്‍ നിരീക്ഷണത്തിലായിരുന്നെന്നും ഇന്നാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും വ്യക്തമാക്കി. ഛത്തീസ്ഗണ്ഡിലെ ബി.ജെ.പി അനുകൂല എന്‍.ജി.ഒയുടെ സെക്രട്ടറിയാണ് അറസ്റ്റിലായ ലോകേഷ്.
സംഘത്തില്‍ നിന്നു 2.11 ലക്ഷം രൂപയും പണം വിതരണം ചെയ്യനായി ഉപയോഗിച്ചിരുന്ന നാലു വാഹനങ്ങളും കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വ്യക്തമാക്കി. ഛത്തീസ്ഗണ്ഡില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കുന്നതിനായിരുന്നു ഇവര്‍ വോട്ടടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചത്.
ത്രിതല പഞ്ചായത്തിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് ഇന്ന് അവസാനിരിക്കേയാണ് സംഘം പൊലീസിന്റെ വലയിലാകുന്നത്. ബി.ജെ.പിയുടെ ഒഡീഷ സംസ്ഥാന അധ്യക്ഷന്‍ ഛത്തിസ്ഗണ്ഡില്‍ വോട്ടിനായി പണം നല്‍കുന്ന പാര്‍ട്ടി നേതാവിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.
സംസ്ഥാനത്ത് ബി.ജെ.ഡി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാനത്ത് പ്രതിഷേധങ്ങളും കട്ടക്കില്‍ പൊലീസ് ആസ്ഥാനത്തേക്ക് പ്രകടവനും നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് ബി.ജെ.പി നേതാക്കളും പണവുമായി പൊലീസ് കസ്റ്റഡിയിലാകുന്നത്.