മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങൾ തിയേറ്ററിൽ ഇപ്പോഴും തകർത്തോടുകയാണ്. മുമ്പൊരു മലയാള സിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തിയേറ്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങൾ തിയേറ്ററിൽ ഇപ്പോഴും തകർത്തോടുകയാണ്. മുമ്പൊരു മലയാള സിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തിയേറ്ററിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിൽ ഏതാണ്ട് 160 കോടിയോളം ചിത്രം നേടി കഴിഞ്ഞു. തെലുങ്കിൽ ഡബ്ബ് ചെയ്ത് ഇറക്കിയ പ്രേമലുവും നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ചിത്രത്തെ അഭിനന്ദിച്ച് രാജമൗലിയും തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവുമെല്ലാം രംഗത്തെത്തിയിരുന്നു.
രാഹുൽ സദാശിവന്റെ സംവിധാനത്തിൽ എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗവും തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കിയിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം പൂർണമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തിയ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറെ വ്യത്യസ്തത നിറഞ്ഞ ചിത്രമാണ്.
മലയാള സിനിമയുടെ ഈ ഉയർച്ചയിൽ വലിയ അഭിമാനമുണ്ടെന്ന് പറയുകയാണ് നടൻ ചെമ്പൻ വിനോദ്. ഇങ്ങനെയൊരു സാഹചര്യം മലയാള സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നും ഈ പ്രായത്തിലും മമ്മൂട്ടി അതിശയിപ്പിക്കുന്നത് ഒരു അത്ഭുതമാണെന്നും താരം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു ചെമ്പൻ.
‘നൂറ് ശതമാനം അഭിമാനമുള്ള കാര്യമാണ്. അതിൽ എന്താണ് സംശയം. കാരണം മൂന്ന് സിനിമകളാണ് ഇപ്പോൾ ഒരുപോലെ സൂപ്പർ ഹിറ്റായത്.
പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്. അങ്ങനെയൊരു സാഹചര്യമൊന്നും മലയാള സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ല. ഒരു സിനിമ ഇറങ്ങി ഹിറ്റായി അടുത്തത് വരും അങ്ങനെയായിരുന്നു. ഇതിപ്പോൾ മൂന്നും ഒരുപോലെ സൂപ്പർ ഹിറ്റാണ്.
അങ്ങനെയൊരു ട്രെൻഡ് ഉള്ളപ്പോൾ തന്നെ ഞങ്ങളുടെ സിനിമയുമായി വരാൻ കഴിയുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാട് അഭിമാനമുണ്ട്. നമ്മൾ ഇനി ഒന്നുകൂടി തലയുയർത്തിയെ നടക്കുകയുള്ളൂ.
എത്രകാലമായി മമ്മൂക്കയെ നമ്മൾ കാണുന്നു. അദ്ദേഹം ഇപ്പോഴും നമ്മളെ അതിശയിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്. അതുപോലെ സിദ്ധുവിന്റെ (സിദ്ധാർത്ഥ് ഭരതൻ) ഭ്രമയുഗത്തിലെ പ്രകടനം അതൊക്കെ ഗംഭീരമാണ്,’ചെമ്പൻ വിനോദ് പറയുന്നു.
Content Highlight: Chemban Vinodh About Mammootty