Entertainment
ചട്ടമ്പി റിലീസ് ഇന്ന്; ഹര്‍ത്താലിന് ശേഷം ആദ്യ ഷോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 23, 08:35 am
Friday, 23rd September 2022, 2:05 pm

ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പിയുടെ റിലീസ് ഇന്ന് ഹര്‍ത്താലിന് ശേഷം നടക്കും. ഹര്‍ത്താല്‍ അവസാനിക്കുന്ന 6 മണിക്ക് ശേഷം കേരളമെങ്ങും ഷോകള്‍ നടക്കുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

ഹര്‍ത്താല്‍ സമയത്ത് പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ എത്താന്‍ ബുദ്ധിമുട്ടാകും എന്നത് പരിഗണിച്ച് പകല്‍ സമയത്തെ ഷോകള്‍ റദ്ദാക്കുകയായിരുന്നു. ഇന്നത്തെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളുടെ ടിക്കറ്റ് ബുക്കിങ് പ്പോഴും തുടരുകയാണ്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗി നിര്‍മ്മിച്ച ചിത്രം 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. അഭിലാഷ് എസ്. കുമാറാണ് സംവിധാനം ചെയ്യുന്നത്. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ശ്രീനാഥ് ഭാസി സോളോ ഹീറോ വേഷത്തില്‍ ആദ്യമായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്പിക്കുണ്ട്.കറിയ എന്ന കഥാപാത്രത്തെയാണ് ഭാസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍.

ചിത്രത്തില്‍ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പി.ആര്‍.ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പി.ആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്.

Content Highlight: Chattambi will release after the Harthal