Advertisement
India
'എന്നെ ചീത്ത വിളിക്കണ്ട മോദിയെ ചീത്ത വിളിച്ചോ' ; ഗുജറാത്തില്‍ പ്രതിഷേധിച്ച വനിതകളോട് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 11, 04:39 am
Wednesday, 11th October 2017, 10:09 am

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ബി.ജെ.പി എം.എല്‍.എ സതീഷ് പട്ടേലിന് നേരെ ആശാ (അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) വര്‍ക്കര്‍മാരുടെ പ്രതിഷേധം.

തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ സമരം നടത്തുകയായിരുന്ന ആശവര്‍ക്കര്‍മാരുടെ സമീപത്തേക്ക് എം.എല്‍.എ എത്തിയപ്പോഴാണ് സംഭവം.

കളക്ടറേറ്റിന് മുന്നില്‍ സതീഷ് പട്ടേലിനെ വനിതാ പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തു. ഇതിനിടെ തനിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരോട് “എന്നെ ചീത്ത വിളിക്കേണ്ട, നരേന്ദ്രമോദിയെ ചീത്ത വിളിച്ചോ” എന്ന് എം.എല്‍.എ പറഞ്ഞുവെന്ന് ദേശീയമാധ്യമമായ “ജനതാ കാ റിപ്പോര്‍ട്ടര്‍” റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നേരത്തെ അമിത് ഷായുടെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെയും പരിപാടികള്‍ക്ക് നേരെ പട്ടേലുകളുടെ പ്രതിഷേധം ഉണ്ടായിരുന്നു.